ഹരിതഭാവിക്ക് കരുത്തേകി കുരുന്നുകൾ: കണ്ണൂരിൽ ബാലസഭയുടെ കാർബൺ ന്യൂട്രാലിറ്റി പ്രോജക്ട് അവതരണം ശ്രദ്ധേയമായി
കണ്ണൂർ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സയൻസ് പാർക്കിൽ നടത്തിയ എടക്കാട്, കണ്ണൂർ ബ്ലോക്ക് തല കാർബൺ ന്യൂട്രാലിറ്റി പ്രോജക്ട് അവതരണം ശ്രദ്ധേയമായി.പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 19 ടീമുകളാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.കാർബൺ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെടുത്തി സമൂഹവുമായി ഇടപെട്ട് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ നടത്തിയ പ്രവർത്തനങ്ങളാണ് പ്രബന്ധമായി കുട്ടികൾ അവതരിപ്പിച്ചത്.ബോധവൽക്കരണം, സൈക്കൾ റാലി, റീലുകളുടെ നിർമ്മാണം , ബാല പഞ്ചായത്ത് ഭക്ഷ്യമേള, പരിസര ശുചീകരണം, ജൈവകൃഷി, വൃക്ഷങ്ങളുടെ മാപ്പിങ്,മരം വച്ചു പിടിപ്പിക്കൽ, സംസ്ക്കാരിക പ്രവർത്തനങ്ങൾ, ബാലസദസ്സ് എന്നിവയാണ് 9 മാസം കൊണ്ട് വലിയ പങ്കാളിത്തത്തോടെ കുട്ടികൾ നടത്തിയത്.
കാർബൺ ഉദ്വമനാധിക്യം മൂലം പ്രകൃതിയെയും മനുഷ്യനെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങളും പരിഹാരങ്ങളുമാണ് കുട്ടികൾ പ്രബന്ധ രൂപേണ അവതരിപ്പിച്ചത്. എടക്കാട് ബ്ലോക്ക് തലത്തിൽ, ചിറക് ബാലസഭ ( പെരളശ്ശേരി ), മലർമൊട്ട് ബാലസഭ ( പെരളശ്ശേരി ) കിങ്ങിണിക്കൂട്ടം ബാലസഭ (ചെമ്പിലോട്), കണ്ണൂർ ബ്ലോക്ക്തലത്തിൽനക്ഷത്രക്കൂട്ടം ബാലസഭ(അഴീക്കോട്),കുഞ്ഞാറ്റ ബാലസഭ ( ചിറക്കൽ ) ഇതൾ ബാലസഭ (കണ്ണൂർ കോർപറേഷൻ ) എന്നിവ മികച്ച ബാലസഭകളായി തിരഞ്ഞെടുത്തു. ബ്ലോക്ക് കോർഡിനേറ്റർ കെ.ഗ്രീഷ്മ, റിസോഴ് സ് പേഴ്സൺ എ. വിദ്യ എന്നിവർ നേതൃത്വം നൽകി.രവി നമ്പ്രം, ജനു ആയിച്ചാൻകണ്ടി, കമല സുരേന്ദ്രൻ എന്നിവർ പ്രോജക്ടുകൾ വിലയിരുത്തി സംസാരിച്ചു.
.jpg)

