നാടിൻ്റെ ബിഗ് സല്യൂട്ട് : ആത്മസമർപ്പണം മുഖമുദ്രയാക്കി മോറാഴ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 43 കുട്ടി പൊലിസുകാർ പാസിങ് ഔട്ട് പരേഡ് നടത്തി
മോറാഴ : ആത്മസമർപ്പണത്തോടെയുള്ളചിട്ടയായ രണ്ട് വർഷത്തെ പരിശീലനത്തിന് ശേഷം അവർ 43 കുട്ടി പോലീസുകാർ മൈതാനത്ത് അണി നിരന്നപ്പോൾ കാണികളിൽ വിടർന്നത് വിസ്മയത്തിന്റെ പുതു നാമ്പുകൾ.മോറാഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ 2024 26 വർഷത്തെ എസ്പിസി പാസിംഗ് ഔട്ട് പരേഡ് പ്രകടനത്തിലൂടെയാണ് കുട്ടികൾ യഥാർത്ഥ പോലീസ് സേനയെ വെല്ലും വിധം കാണികളിൽ ആവേശം ത്രസിപ്പിച്ചത്.മോറാഴ ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ നടന്ന എസ് പി സി യൂണിറ്റ് KNR 544 ന്റെ പാസ്സിംഗ് ഔട്ട് പരേഡ് പരിപാടി ചടുലതയാൽ ഏറെ വ്യത്യസ്തമായി.ചടങ്ങിൽ വിശിഷ്ടാതിഥിയായിഎത്തിയ കല്യാശ്ശേരി നിയോജകമണ്ഡലം എംഎൽഎ എം വിജിന്റെ വാക്കുകൾ കുട്ടികൾക്ക് പ്രതീക്ഷയുടെ വാതായനമാണ് തുറന്നു നൽകിയത്.

22 പെൺ കേഡറ്റുകളും 21 ആൺ കേഡറ്റുകളും ഉൾപ്പെടെ 43 കുട്ടികളാണ് ഈ കാലയളവിൽ പരിശീലനം പൂർത്തിയാക്കിയത്. ഇതിനുപുറമേ മൂന്ന് പെൺ കേഡറ്റുകൾ പരേഡിന് പതാക വാഹകരായി. സീനിയർ കേഡറ്റ് ആയുഷ് ദേവ് പി വിയും സെക്കൻഡ് ഇൻ കമാൻഡൻസ് വിണ്മയ കെ വിയും ആണ് പരേഡിനെ നയിച്ചത്. പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപിക സരിത എ, ആന്തൂർ മുനിസിപ്പൽ ചെയർപേഴ്സൺ വി സതീദേവി, വൈസ് ചെയർമാൻ വിനോദ് പാച്ചേരി, തളിപ്പറമ്പ് എസ് ഐ ദിനേശൻ , സ്റ്റുഡൻറ് പോലീസ് കണ്ണൂർ റൂറൽ എഡിഎൻഒ പ്രസാദ് കെ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന ടീച്ചർ, വാർഡ് മെമ്പർ രജിത , പി ടി എ പ്രസിഡണ്ട് കെ എം ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് രാജേഷ് കടമ്പേരി, മദർ പി ടി എ പ്രസിഡണ്ട് മിനി എന്നിവർ സന്നിദ്ധരായി.
ഡി ഐ മാരായ ജിബിൻ പി പി, സിന്ധു കെ, പ്രജീഷ് എസ് കെ എന്നിവരാണ് പാസിംഗ് ഔട്ട് പരേഡിന് പരീശീലനം നൽകിയത്. സിപിഒ മാരായ ഷൈമ എം, വൈഷ്ണവ് പി വി ചടങ്ങിന് നേതൃത്വം നൽകി.
.jpg)


