പെരളശ്ശേരി എ.കെ.ജി സ്മാരക ജിഎച്ച്എസ്എസിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു,പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാതെ സംരക്ഷിച്ചത് സർക്കാറിന്റെ നിശ്ചയദാർഢ്യം: മുഖ്യമന്ത്രി

cm
cm

കണ്ണൂർ :അനാദായകരമെന്ന പട്ടികയിൽ ഉൾ പെടുത്തി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞത്, അത് ഒഴിവാക്കണം എന്ന നിശ്ചയദാർഢ്യത്തോടെയുള്ള സർക്കാറിന്റെ ഇടപെടലിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പെരളശ്ശേരി എ.കെ.ജി. സ്മാരക ജിഎച്ച്എസ്എസിൽ 20 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016ന് ശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നത്. 2016 കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അപചയം സംഭവിച്ച കാലമായിരുന്നു. സർക്കാർ അവഗണിക്കുന്ന നിലപാട് മൂലം പൊതുവിദ്യാലയങ്ങളിൽ വലിയ ശോചനീയാവസ്ഥ വന്നുചേർന്നു. നമ്മുടെ നാട്ടിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹനവും പിന്തുണയും ലഭിച്ചു. അക്കാലത്ത് അഞ്ച് ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോയത്. പൊതുവിദ്യാഭ്യാസം അതേ രീതിയിൽ നിൽക്കുമോമെന്ന ആശങ്ക വലിയ തോതിൽ ഉയർന്നുവന്നു. 

The new building of Peralassery A.K.G. Memorial GHSS was dedicated to the nation, and it was the government's determination to protect public schools without closing them: Chief Minister

അനാദായകരം എന്ന പട്ടിക തയ്യാറാക്കി അത്തരത്തിലുള്ള സ്‌കൂളുകൾ അടച്ചുപൂട്ടുന്ന നില വന്നു. ആ പട്ടികയിൽ നാലായിരം സ്‌കൂളുകൾ ദയാവധം കാത്തുനിൽക്കുന്നുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന എല്ലാവരിലും വലിയ ആശങ്കയും മനോവേദനയും ഉണ്ടായി. ആ ഘട്ടത്തിലാണ് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത്. ആ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. അങ്ങിനെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മിഷൻ ആരംഭിച്ചത്. നാടാകെ അതിന് പിന്നിൽ അണിനിരന്നു. വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നാടാകെ സഹകരിച്ച് ഓരോ വിദ്യാലയവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി സർക്കാർ 5,000 കോടി രൂപ ചെലവഴിച്ചു. അതോടൊപ്പം നാടും നാട്ടുകാരും വലിയ തോതിൽ സഹകരിക്കുകയും വലിയ പിന്തുണ നൽകുകയും ചെയ്തു. അങ്ങിനെയാണ് തകർന്നുപോകുമായിരുന്ന പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞത്. 

ആ പൊതുയാത്രയിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ജിഎച്ച്എസ്എസും നല്ലതുപോലെ പങ്കുചേർന്നു. 2016 മുതൽ നിരവധി പദ്ധതികൾ ഈ സ്‌കൂളിൽ നടപ്പിലാക്കി. 2018ൽ ഏഴര കോടി രൂപയുടെ പദ്ധതികളും 2020ൽ ഏഴ് കോടിയുടെ പദ്ധതിയും 2022ൽ മൂന്ന് കോടിയുടെ പദ്ധതിയും നടപ്പിലാക്കി. സ്മാർട്ട് ക്ലാസ് റൂമുകൾ പണിയുന്നതിനായി ഒരു കോടി രൂപയും അനുവദിച്ചു. കേരളത്തിലെ എണ്ണപ്പെടാവുന്ന സ്‌കൂളുകളിൽ ഒന്നായി പെരളശ്ശേരി സ്‌കൂൾ മാറി. 

ഇത് ഒരു സ്‌കൂളിന് മാത്രം സംഭവിക്കുന്ന കാര്യമല്ല, കേരളത്തിലാകെ വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റമാണ്. അതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാറിന്റെ നീതി ആയോഗിന്റെ തുടർച്ചയായ അംഗീകാരം, ഇന്ത്യയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി 'നമ്പർ വൺ' എന്ന സ്ഥാനം കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് സാധാരണ ഗതിയിൽ നമ്മുടെ നാടിന് അഭിമാനിക്കാൻ വക നൽകുന്നതാണ്. 

The new building of Peralassery A.K.G. Memorial GHSS was dedicated to the nation, and it was the government's determination to protect public schools without closing them: Chief Minister

നാടിന്റെ ഭാവിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവർ എല്ലാം ഇത്തരം കാര്യങ്ങളെ പിന്താങ്ങാൻ തയ്യാറാവും. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ അപൂർവ്വം ചിലർക്ക് വല്ലാത്ത വിഷമം ഉണ്ട്. നാടിനും നാട്ടുകാർക്കും വിഷമമില്ല, ജനങ്ങളാകെ അതിനോട് ഒപ്പമാണ് നിൽക്കുന്നത്. പക്ഷേ, ഇതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കാൻ ചിലർക്ക് ഒരു പ്രയാസവും ഉണ്ടാകുന്നില്ല. നമ്മുടെ നാടിന്റെ ഭാവി പ്രധാനമാണ്. അത് നല്ല രൂപത്തിൽ കരുപ്പിടിച്ച് വരാൻ അഞ്ച് വർഷമോ പത്ത് വർഷമോ കഴിഞ്ഞിട്ട് കാര്യം ആലോചിച്ചിട്ട് കാര്യമില്ല. ആ ആലോചന ഇപ്പോഴേ തുടങ്ങി അതിന് വേണ്ട നടപടികൾ സ്വീകരിക്കണം. 

2016ൽ എൽഡിഎഫ് സർക്കാറല്ല അധികാരത്തിൽ വന്നത് എങ്കിൽ എന്താകുമായിരുന്നു പൊതുവിദ്യാഭ്യാസ മേഖലയുടെ സ്ഥിതി? അടച്ചുപൂട്ടുമെന്ന് പറഞ്ഞ നാലായിരത്തിന്റെ കൂടെ വേറെയും കൂടി ചേർന്നിട്ടുണ്ടാവും. പൊതുവിദ്യാലയങ്ങൾ തകർന്ന സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. അതെല്ലാം സ്വകാര്യ മേഖല കൈയടക്കുകയാണ്. 
നമ്മുടെ നാട്ടിൽ എല്ലാ കുട്ടികൾക്കും പഠിക്കാൻ കഴിയുന്നു. പഠിക്കുന്നതിന് മറ്റൊന്നും വേണ്ട. പഠിക്കണം എന്ന തോന്നൽ മതി. ഏത് കുട്ടിക്കും ആ കുട്ടി ആഹ്രഹിക്കുന്നിടം വവെ പഠിച്ചുയരാൻ കേരളത്തിൽ അവസരമുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെട്ടതുകൊണ്ടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags