കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം ജനാധിപത്യത്തിന് അപമാനം : പന്ന്യൻ രവീന്ദ്രൻ
കണ്ണൂർ: മുഖ്യമന്ത്രിപിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേരള രാഷ്ട്രീയം മലീമസമാകുന്ന ചില പ്രയോഗങ്ങൾ പലരിൽ നിന്നായി ഉണ്ടായിട്ടുണ്ട്.പോടാ, ചെറ്റ എന്നീ പദപ്രയോഗങ്ങൾ ചില നേതാക്കൾ നടത്തുന്നു. എല്ലാ തരം മോശം പദ പ്രയോഗങ്ങൾക്കും എതിരാണ് ഞാൻ രേവന്ത് റെഡ്‌ഡി നടത്തിയതും മോശം പരാമർശമാണ്.
പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് പിണറായി ആകണോ യെന്നതർക്കത്തിനില്ല. ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്ന് പന്ന്യൻ രവീന്ദ്രൻ അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നത്. അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണ് സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു പാർട്ടിക്ക് കഴിയാത്തത് ആദ്യമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
.jpg)

