സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കണ്ണൂർ നഗരത്തിൽ നാളെ പകൽ 12 മണി മുതൽ ഗതാഗത നിയന്ത്രണം

 The Chief Minister will inaugurate the inauguration of the new Kannur District Committee Office of the CPM
 The Chief Minister will inaugurate the inauguration of the new Kannur District Committee Office of the CPM

കണ്ണൂർ : സി.പി.എമ്മിൻ്റെ പുതിയ കണ്ണൂർജില്ലാ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും അതിൻ്റെ ഭാഗമായുള്ള ബഹുജന പ്രകടനവും നഗരത്തിലെ കലക്ടറേറ്റ് മൈതാനിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന  പൊതുയോഗവും നടക്കുന്നതിനാൽ ഒക്ടോബർ 20 ന് കണ്ണൂർ നഗരത്തിൽ പൊലിസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കണ്ണൂർ ടൗണിലേക്കുള്ള ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

tRootC1469263">

ഇതുപ്രകാരം കാസർകോട് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ: ചിറവക്കിൽ നിന്ന് ഇരിക്കൂർ – ചാലോട് – തലശ്ശേരി വഴി തിരിച്ചുവിടും.
പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ: പുതിയതെരുവിൽ നിന്ന് മയ്യിൽ – ചാലോട് വഴി തിരിച്ചുവിടും.

തലശ്ശേരിയിൽ നിന്ന് കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ: കൊടുവള്ളി ജംഗ്ഷനിൽ നിന്ന് മമ്പറം – ചാലോട് – മയ്യിൽ വഴി തിരിച്ചുവിടും.
തലശ്ശേരിയിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ: താഴെചൊവ്വയിൽ നിന്ന് തെഴുക്കിൽപീടിക – സിറ്റി – ചാലാട് – അലവിൽ വഴി തിരിച്ചുവിടുമെന്ന് പൊലിസ് അറിയിച്ചു.

Tags