മുഖ്യമന്ത്രി വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം സിബിഐയെ : കെ കെ രാഗേഷ്

Chief Minister VD Satheesan has more faith in CBI than Supreme Court KK Ragesh

കണ്ണൂർ: മുഖ്യമന്ത്രിവിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയെന്ന് കെ കെ രാഗേഷ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുൻകണ്ണൂർ എഡിഎം നവീൻ ബാബു കേസിലെ സിബിഐ അന്വേഷണ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയ സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഈ സാഹചര്യത്തിലും വിഡി സതീശന് സുപ്രീം കോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയാണെന്ന് കെ കെ രാഗേഷ് പറഞ്ഞു.

വിഡി സതീശൻ ഇഡിയെയും സിബിഐയെയും അമിതമായി വിശ്വസിക്കുന്നതിൽ അപകടമുണ്ടെന്നും കേരളീയ സമൂഹ വി ഡി സതീശന്റെ ഈ പ്രവണതയെ അതീവ ഗൗരവത്തോടെ തന്നെ പരിശോധിക്കണമെന്നും കെ കെ രാഗേഷ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags