മുഖ്യമന്ത്രിയെ ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം : പ്രതി പിടിയിൽ
Jun 23, 2025, 10:09 IST
കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ വടകര സ്വദേശി അറസ്റ്റിൽ. ഫേസ്ബുക്കിലാണ് അശ്ലീല ഭാഷയിൽ വടകര പുറമേരി സ്വദേശി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിട്ടത്. പുറമേരി മുള്ളമ്മൽ ബാബുവിന്റെ പരാതിയിലാണ് ജില്ലാ റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
tRootC1469263">എം ഷാലു എന്നയാളെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് ഇൻസ്പക്ടർ സി ആർ രാജേഷ് കുമാർ അറസ്റ്റ് ചെയ്ത്.ജൂൺ 15ന് ഇസ്രയേൽ- ഇറാൻ യുദ്ധ പശ്ചാത്തലത്തിലാണ് സംഭവത്തിന് ആധാരമായ പോസ്റ്റുകൾ. മുഖ്യമന്ത്രിക്കെതിരെയുള്ള അശ്ലീല പരാമർശവും, മതവിദ്വേശം വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് പോസ്റ്റ് ചെയ്തത്
.jpg)


