അഗ്നിരക്ഷാസേനയിൽ പത്തുവർഷം കൊണ്ട് 251 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കി: മുഖ്യമന്ത്രി
കണ്ണൂർ : അഗ്നിശമന രക്ഷാ സേനയെ ആധുനികവത്കരിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും 10 വർഷം കൊണ്ട് 251 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സേനയിൽ നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാനൂർ ഫയർ സ്റ്റേഷൻ്റെ പുതിയ കെട്ടിട്ടം ഓൺലൈനായി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അണ്ടർവാട്ടർ ഡ്രോൺ, റോബോ ഫയർ ഫൈറ്റർ, ഫയർ ടെൻഡർ, അഡ്വാൻസ് റെസ്ക്യൂ ടെൻഡർ തുടങ്ങിയ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും സേനയ്ക്കുണ്ട്. 2018ലെ പ്രളയത്തിനുശേഷം സമഗ്രമായ മാറ്റമാണ് വകുപ്പിൽ വരുത്തിയത്.
tRootC1469263">ദുരന്തനിവാരണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന പതിനായിരത്തോളം സിവിൽ ഡിഫെൻസ് വളണ്ടിയർമാർ 4500 ആപ്തമിത്ര പ്രവർത്തകർ എന്നിവർ കേരളത്തിന്റെ കരുത്തായി മാറി. ഐടിബിപി, എൻ ഡി ആർ എഫ് എന്നിവയിൽ നിന്ന് പ്രത്യേക പരിശീലന നേടിയ 31 അംഗ ടീം സേനയുടെ കരുത്താണ്. ചരിത്രത്തിലാദ്യമായി 100 ഫയർ വുമൺ തസ്തിക സൃഷ്ടിച്ചു. ഇവരിൽ നിന്നും തിരഞ്ഞെടുത്ത 17 പേർക്ക് സ്കൂബ ഡൈവിങ്ങിൽ പരിശീലനം നൽകി രാജ്യത്തെ ആദ്യ വനിതാ സ്കൂബ ഡൈവിങ് സംഘത്തെ സജ്ജമാക്കി.
നേതൃനിരയിൽ വനിതകളുടെ പ്രതിനിധ്യം ഉറപ്പു വരുത്തുന്നതിനായി 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ചു. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാനം നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ദൃഷ്ടാന്തം കൂടിയാണിത്. അഗ്നിരക്ഷാസേനയിൽ ശാസ്ത്രീയമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് കണ്ണൂർ അഞ്ചരക്കണ്ടിയിൽ 20 കോടി രൂപ ചെലവിൽ ഫയർ സേഫ്റ്റി സയൻസ് റിസർച്ച് സെന്റർ സ്ഥാപിക്കുന്നത്. തൃശൂർ ഫയർ ആൻഡ് അക്കാദമി അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി കേരള ഫയർ സർവീസ് അക്കാദമി ഇന്ന് നാഗ്പൂർ ഫയർ സർവീസസിന്റെ പരിശീലന കേന്ദ്രമായി മാറി. വീടുകളിൽ അഗ്നിബാധകൾ പരമാവധി കുറയ്ക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നൽകുന്ന ഗാർഹിക അഗ്നി സുരക്ഷ ക്ലാസുകൾ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ഈ നിലയിൽ ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ അഗ്നിരക്ഷാ സേനയ്ക്ക് കഴിയുന്നുണ്ട്. ദുരന്തമുഖങ്ങളിലുള്ള സഹായം അഭ്യർത്ഥിക്കേണ്ടവരുടെ മാനസികാവസ്ഥ മനസ്സിലാക്കി അവരുടെ കൂടെ നിൽക്കാൻ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും കഴിയുന്നുണ്ട്. ഇത് പൊതുസമൂഹത്തിന്റെ ആത്മവിശ്വാസം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ.പി മോഹനൻ എം എൽ എ അധ്യക്ഷനായി നാട മുറിച്ചു. 1062.00 ചതുരശ്ര മീറ്ററിൽ 4.25 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ സ്റ്റേഷൻ ഓഫീസർ റൂം, അസി. സ്റ്റേഷൻ ഓഫീസർ റൂം, റിക്കാർഡ് റൂം, ഓഫീസ് റൂം, വാച്ചർ റൂം, മെഡിക്കൽ റൂം, മെക്കാനിക് റൂം, ഡൈനിംഗ് റൂം, കിച്ചൻ റൂം, സ്റ്റോർ റൂം, വെയിറ്റിംഗ് ഏരിയ, വെഹിക്കിൾ ഗ്യാരേജ്, ടോയ്‌ലറ്റുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പാനൂർ, പന്ന്യന്നൂർ, കടവത്തൂർ, പാറാട്, പെരിങ്ങത്തൂർ, മേക്കുന്ന് തുടങ്ങിയ സ്ഥലത്തേക്ക് ഏറ്റവും വേഗത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ സേവനങ്ങൾ ലഭ്യമാക്കാൻ ഉചിതമായ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ അഗ്നി രക്ഷാ നിലയമാണിത്.
പൊതുമരാമത്ത് കെട്ടിട വിഭാഗം തലശ്ശേരി എക്‌സിക്യൂട്ടീവ് എൻജിനീയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.അനൂപ്, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മുല്ലശ്ശേരി, പാനൂർ നഗരസഭ കൗൺസിലർ ഷമീന, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ, പാനൂർ സി.ഐ എം വി ഷിജു, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ ഇ കുഞ്ഞബ്ദുള്ള, വി സുരേന്ദ്രൻ മാസ്‌റ്റർ, പി കെ ഷാഹുൽ ഹമീദ്, പി ദിനേശൻ, കെ സി വിഷ്‌ണു, പി. പ്രഭാകരൻ മാസ്റ്റർ, കെ പി യൂസഫ്, രാമചന്ദ്രൻ, ജ്യോത്സ്‌ന, പി. പി. അശോക് കുമാർ, കെ പി ശിവപ്രസാദ്, കെ.പി. രാഗേഷ്, ഒ കെ രജീഷ്, ബൈജു കോട്ടായി, കെ.കെ ഗിരീഷ് കുമാർ, കെ.കെ പുരുഷോത്തമൻ, പി.കെ. ബാബു, സൂരജ് ധർമ്മാലയം, കെ.പി സായന്ത്, ആർ.കെ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
.jpg)


