ഇരിട്ടിയിൽ കാട്ടാന ശല്യത്തിനെതിരെ ചെട്ടിയാംപറമ്പ് പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തി

Residents of Chettiamparam area collected signatures against wild cat encroachment in Iritti
Residents of Chettiamparam area collected signatures against wild cat encroachment in Iritti

ഇരിട്ടി : ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആനപ്രതിരോധ മതിൽ കാട്ടാന ഭേദിച്ച് ജനവാസ മേഖലയിൽ നാശം വിതച്ചതിനെ തുടർന്ന് ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി.

ആന ഭേദിച്ച പ്രതിരോധമതിലിന്റെ വളയൻചാൽ മുതൽ അടയ്ക്കാത്തോട് കരിയംകാപ്പു വരെയുള്ള പ്രദേശത്ത് ഉയരം കൂട്ടുക, കൊലയാളി മോഴയാനയെ ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് തുരത്തുക എന്നതാണ് പ്രധാന ആവശ്യങ്ങൾ. ഒപ്പ് ശേഖരണം നടത്തി നിവേദനം മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം.

tRootC1469263">

Tags