സംസ്ഥാന അണ്ടർ 17 ചെസ് ചാംപ്യൻഷിപ്പ് 15 ന് തുടങ്ങും
കണ്ണൂർ :ഹാപ്പിനസ് റെജുവനേഷൻ സെന്റർ ട്രോഫി സംസ്ഥാന അണ്ടർ 17 ചെസ് ചാംപ്യൻഷിപ്പ് 15, 16 തീയതികളിൽ കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണ മേനോൻ സ്മാരക വനിത കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ല ചെസ് ഓർഗനൈസിങ് കമ്മിറ്റിയാണ് മൽസരം സംഘടിപ്പിക്കുന്നത്.സംസ്ഥാന യുവജനക്ഷേമ വകുപ്പ് ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്യും.
14 ജില്ല സെലക്ഷൻ ടൂർണമെൻ്റുകളിൽ നിന്നും വിജയികളായ 50 ഓളം താരങ്ങൾ പങ്കെടുക്കും.
ബോയ്സ്, ഗേൾസ് വിഭാഗങ്ങളിൽ വിജയികളാകുന്ന 4 പേർ നാഷണൽ അണ്ടർ 17 ചാംപ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് മൽസരിക്കാൻ യോഗ്യത നേടും.ഇരു വിഭാഗങ്ങളിലും ആദ്യ 12 സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫി നൽകും. മറ്റുള്ളവർക്ക് മെഡൽ നൽകും. വാർത്താ സമ്മേളനത്തിൽ, സെബാസ്റ്റ്യൻ വി.യു, എ.പി. സുജീഷ്, മനോജ് രോഹിണി, ആറളം അബ്ദുൽ റഹ്മാൻ ഹാജി, സൂര്യ. എസ്.സുഭാഷ് എന്നിവർ പങ്കെടുത്തു.
.jpg)


