കണ്ണൂരിൽ ടോയ് കാറിനുള്ളിൽ പതിയിരുന്ന് രാജവെമ്പാല; വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

King cobra lurks inside toy car in Cheruvancherry; family miraculously escapes
King cobra lurks inside toy car in Cheruvancherry; family miraculously escapes

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പാമ്പിനെ പിടികൂടിയത്.വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.

tRootC1469263">

King cobra lurks inside toy car in Cheruvancherry; family miraculously escapes

സർപ്പ വളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ്‌ കോടിയേരിയാണ് രാജവെമ്പാലയെ പിടികൂടിയത്.ഇതിനെ പിന്നീട് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. ശ്രീജിത്തിൻ്റെ കുട്ടിയുൾപെടെ കളിക്കുന്ന വീടിനകത്തു നിന്നാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇതിൻ്റെ ഭീതി ഇനിയും വീട്ടുകാരിൽ നിന്നും മാറിയില്ല.

Tags