ചെറുശേരി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കണ്ണൂര്‍: ചെറുശേരി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കണ്ണൂരിലെ ശ്രീ ശങ്കരാ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാന്‍ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്‌കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്.
tRootC1469263">അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തില്‍ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. ചെറുശ്ശേരി ജനിച്ച... കൃഷ്ണഗാഥ പിറന്ന മണ്ണില്‍ ശ്രീ ശങ്കരാ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുശ്ശേരിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു.ഭാരതീയ സംസ്‌കാരവുമായി ബന്ധപ്പെട്ട കൃതിക്കാണ് ഇത്തവണത്തെ ചെറുശ്ശേരി പുരസ്‌കാരം. 11111 രൂപയും പ്രശസ്ത ശില്പി ബാബു കുഞ്ഞിമംഗലം രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2013-ന് ശേഷം പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്
താല്പര്യമുള്ളവര്‍ പുസ്തകത്തിന്റെ 3 കോപ്പി സഹിതം കെ എന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍,
,അക്ഷര കോളേജ്കമ്പില്‍പി.ഒ. കൊളച്ചേരി പിന്‍:670601
കണ്ണൂര്‍ ജില്ല. എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20 ന് മുമ്പായി അയക്കണം.
മൊബൈല്‍ നമ്പര്‍ .9895117122, 9496673548. പുരസ്‌കാര വിതരണം നവംബറില്‍ കണ്ണൂരില്‍ നടക്കുമെന്ന് ശ്രീ ശങ്കരാ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ കെ എന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ശിവദാസന്‍ കരിപ്പാല്‍, ട്രഷറര്‍ ഡോ.എം വി മുകുന്ദന്‍ എന്നിവര്‍ അറിയിച്ചു
.jpg)


