ചെറുപഴശി എൽ.പി സ്കൂളിന് മുൻപിൽ അപകടപരമ്പര ; വിദ്യാർത്ഥികൾക്ക് അപകട ഭീഷണി
Jun 28, 2025, 11:59 IST
മയ്യിൽ: സ്കൂളിനു മുൻപിൽ വാഹനാ അപകടങ്ങൾ പതിവാകുന്നു. കടൂർ അരയിടത്തുചിറക്കെ ചെറുപഴശ്ശി എൽ.പി.സ്‌കൂളിനു മുൻപിലാണ് അപകടപരമ്പര നടക്കുന്നത്.കഴിഞ്ഞ ദിവസംസ്‌കൂൾ വിദ്യാർഥികൾ കടന്നു പോയതിനു പിന്നാലെയാണ് പിക്കപ്പ് വാൻ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞത്.
ചെറുവത്തലമൊട്ട ഭാഗത്തു നിന്ന് മയ്യിലേക്ക് പോകുന്ന വാനാണ് അപകടത്തിൽ പെട്ടത്.ഇവിടെയുള്ള ഇറക്കവും വളവും മൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. അടിയന്തിരമായി ഇവിടെസുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഒരുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
tRootC1469263">.jpg)


