തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി

ഫെബ്രവരി 13 മുതൽ മാർച്ച് 4 വരെ വൈകീട്ട് 6 മണിക്കും രാത്രി 8 മണിക്കും, മാർച്ച് 5 ന് രാവിലെ 11.30 നും രാത്രി 8 മണിക്കുമാണ് ഉത്സവം നടക്കുക. മാർച്ച് 6 മുതൽ 20 വരെ പതിനാലു ദിവസം കൊടിയേറ്റത്തോടുകൂടിയുള്ള ഉത്സവം നടക്കും.
തളിപ്പറമ്പ; കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതും വടക്കിന്‍റെ ഗുരുവായൂർ ക്ഷേത്രമെന്നുമറിയപെടുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി. വൈകീട്ട് 6 മണിക്കും രാത്രി 8.15നും ബലിബിംബം എഴുന്നള്ളിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വരുന്നതാണ് ചടങ്ങ്.
കുംഭം 1 മുതൽ 21 ദിവസമാണ് ചെറിയ ഉത്സവം നടക്കുക. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവങ്ങളെ പടഹാദി, ദ്വാജാദി,അംഗുരാദി എന്നിങ്ങിനെയാണ് നടക്കുന്നത്. സാധാരണ മറ്റു ക്ഷേത്രങ്ങളിൽ ഇവയിൽ ഏതെങ്കിലും ഒരു രീതിയാണ് ആചാരപരമായി അവലംബിക്കാറുള്ളത്. ബലിബിംബം മാത്രം എഴുന്നള്ളിപ്പ് നടത്തുന്ന രീതിയിൽ ആണ് ചെറിയ ഉത്സവം എന്നറിയപ്പെടുന്നത്.

ഫെബ്രവരി 13 മുതൽ മാർച്ച് 4 വരെ വൈകീട്ട് 6 മണിക്കും രാത്രി 8 മണിക്കും, മാർച്ച് 5 ന് രാവിലെ 11.30 നും രാത്രി 8 മണിക്കുമാണ് ഉത്സവം നടക്കുക. മാർച്ച് 6 മുതൽ 20 വരെ പതിനാലു ദിവസം കൊടിയേറ്റത്തോടുകൂടിയുള്ള ഉത്സവം നടക്കും.
ഈ പതിനാലു ദിവസത്തെ ഉത്സവത്തിൽ തൃച്ചംബരത്തുനിന്നും 8 കിലൊമീറ്റർ അകലെയുള്ള മഴൂർ ബാലഭദ്രസ്വാമി കൂടി ഈ ഉത്സവത്തിൽ പങ്കാളിയാകുന്നതാണ് തൃച്ചംബരം ഉത്സവത്തെ ഏറ്റവും ഹൃദ്യമാക്കുന്നത്. മാർച്ച് 20-ന് വൈകുന്നേരം ഭക്തിനിർഭരമായ കൂടിപ്പിരിയൽ ചടങ്ങോടെ ഉത്സവം സമാപിക്കും.