കണ്ണൂർ നഗരത്തിൽ ചെങ്കൽ ലോറി മരത്തിലിടിച്ച് തകർന്നു, ഡ്രൈവർ മരിച്ചു, സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചു
Apr 22, 2025, 01:20 IST
ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം
കണ്ണൂർ : കണ്ണൂർ നഗരത്തിലെ പൊടിക്കുണ്ടിൽനിയന്ത്രണം വിട്ട ചെങ്കൽ ലോറി മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി. ജലീലാണ് മരിച്ചത്. അപകടത്തിൽ ലോറിയുടെ മുൻ ഭാഗം പൂർണമായി തകർന്നു. ലോറിയുടെ കാബിനിൽ നിന്നും ജലീലിനെ പൊലിസും ഫയർ ഫോഴ്സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

.jpg)


