ചെമ്പേരിയിൽ സ്‌കൂട്ടർ ബസ്സിലിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

Differently-abled man dies tragically after scooter collides with bus in Chemberi.

ചെമ്പേരി: ചെമ്പേരിയിൽ സ്‌കൂട്ടർ ബസ്സിലിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. ചെമ്പേരി താരച്ചീത്ത സ്വദേശി സ്റ്റാനിൽ ജോസഫ് (48) ആണ് മരിച്ചത്.ചെമ്പേരി - പുറഞ്ഞാൺ റോഡിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. പാണത്തൂർ - ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ജേക്കബ് ബസിൽ മുച്ചക്ര വാഹനം വന്നിടിക്കുകയായിരുന്നു.

ബസ് റോഡിന്റെ പുറത്ത് ഇറക്കി മൺ തിട്ടയിൽ ഇടിച്ച് നിർത്തിയെങ്കിലും അപകടം ഒഴിവായില്ല. സ്റ്റാനിൽ ബസിനടിയിൽ പെടുകയായിരുന്നു.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് സ്‌കൂട്ടർ എതിരെ വന്ന ബസ്സിലിടിക്കുകയായിരുന്നു. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags