കണ്ണൂർ ചെമ്പെല്ലിക്കുണ്ട് പുഴയിൽ മരിച്ച രീമയ്ക്ക് നാടിൻ്റെ യാത്രാമൊഴി
Jul 22, 2025, 12:45 IST
പഴയങ്ങാടി : ചെമ്പല്ലിക്കുണ്ട് പുഴയിൽ മൂന്ന് വയസുകാരൻ മകനൊപ്പം ചാടി മരിച്ച അടുത്തില - വയലപ്ര യിലെ എം.വി രീമയ്ക്ക് നാടിൻ്റെ യാത്രാമൊഴി. ചൊവ്വാഴ്ച്ച രാവിലെ 10 മണി മുതൽ വയലപ്ര യുവജന വായനശാല അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച രീമയുടെ മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
tRootC1469263">ഇതിനു ശേഷം ഉച്ചയോടെ നടക്കു താഴെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. കുന്നപ്പട മോഹനൻ്റെയും എം.വി രമയുടെയും മകളാണ് രീമ' ഏക സഹോദരി: രമ്യ. പുഴയിൽ വീണ മൂന്ന് വയസുകാരൻ മകനായി ഫയർ ഫോഴ്സ് തെരച്ചിൽ ഇന്നും തുടരുകയാണ്. കഴിഞ്ഞ ഞായാറാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് അമ്മ കുട്ടിയെയുമെടുത്ത് പുഴയിൽ ചാടിയത്.
.jpg)


