ചെല്ലരിയൻ തറവാട് സ്നേഹാദരം കുടുംബ സംഗമം നടത്തി

Chellarian Tharavad Snehadaram held a family reunion
Chellarian Tharavad Snehadaram held a family reunion

പഴയങ്ങാടി : ഏഴോം ചെല്ലരിയൻ തറവാട് സ്നേഹാദരം കുടുംബ സംഗമം നടത്തി. നെരുവമ്പ്രം യു.പി സ്കൂളിൽ നടന്ന പരിപാടി ചലച്ചിത്രനടൻ രാജേഷ് ശർമ്മ ഉദ്ഘാടനം ചെയ്തു. ചെല്ലരിയൻ തറവാട് പ്രസിഡൻ്റ് ഡോ. ഉഷാകിരൺ അദ്ധ്യക്ഷയായി. മുഖ്യ രക്ഷാധികാരി രാജമ്മ തച്ചൻ മുഖ്യപ്രഭാഷണം നടത്തി.

tRootC1469263">

 മികച്ച വിജയം നേടിയഎസ്. എസ്. എൽ. സി , പ്ളസ് ടൂ , ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്ക് സി. പുരുഷോത്തമൻ ഉപഹാരങ്ങൾ നൽകി. വിവിധ മേഖലകളിൽ മികവ് തെളിയച്ചവരെയും 70 വയസു തികഞ്ഞവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് സ്നേഹവിരുന്നും കലാപരിപാടികളും നടന്നു.

Tags