ചാവശ്ശേരി റോഡരികിൽ എക്സൈസ് പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി

Cannabis plant found during excise inspection on Chavassery road
Cannabis plant found during excise inspection on Chavassery road

മട്ടന്നൂർ : ചാവശ്ശേരി റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി.മട്ടന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ.എൽ.പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് ചാവശ്ശേരി – ആവട്ടി -നടുവനാട് റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

tRootC1469263">

പിടികൂടിയ ചെടി വടകര എൻ.ഡി.പി.എസ് പ്രത്യേക കോടതിയിൽ ഹാജരാക്കി. എക്സൈസ് ഡിവിഷൻ കണ്ണൂരിന്റെയും,എക്സൈസ് റേഞ്ച് ഓഫീസ്, മട്ടന്നൂരിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ അഭിലാഷ് സി, സുരേഷ് കെ വി, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ റിജുൻ സി വി, ധനുസ് പൊന്നമ്പത്ത് എന്നിവരും പങ്കെടുത്തു.

Tags