മട്ടന്നൂർ ചാവശ്ശേരിയിൽ ഇരുനില കെട്ടിടം തകർന്നു, ആളുകൾ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തമൊഴിവായി
Jun 22, 2025, 11:35 IST
മട്ടന്നൂർ : ചാവശ്ശേരിയിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം തകർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ചാവശ്ശേരി ടൗണിലെ എം പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള ഇരുനില ഓടുമേഞ്ഞ കെട്ടിടമാണ് തകർന്നത് പി വി സന്തോഷിന്റെ കവിത ഹെയർ കട്ടിംഗ്, അമ്മൂസ് ബേക്കറി എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
tRootC1469263">കവിത ഹെയർ കട്ടിംഗ് ഷോപ്പ് പൂർണമായും തകർന്നു കെട്ടിടത്തിന്റെ പിൻഭാഗമാണ് തകർന്നത് തകർന്നു വീഴുമ്പോൾ ബേക്കറിയിൽ ആളുകൾ ഉണ്ടായിരുന്നു എങ്കിലും ശബ്ദം കേട്ടതോടെ ഇവർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു . കെട്ടിടം തകർന്നതോടെ സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ ബേക്കറിയിലെ അടക്കം സാധനങ്ങൾ മറ്റു സ്ഥലത്തേക്ക് മാറ്റി. വിവരമറിഞ്ഞ് ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
.jpg)


