കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന ചാൽ ബീച്ച് ഫെസ്റ്റിന് ഡിസംബർ 19 ന് കൊടിയേറും

The Chaul Beach Fest, which is a spring of spectacle, will be held on December 19th.
The Chaul Beach Fest, which is a spring of spectacle, will be held on December 19th.

കണ്ണൂർ: ഈ വർഷത്തെ അഴീക്കോട് ചാൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 19 ന് വൈകുന്നേരം അഞ്ച് മണിക്ക് അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ കെ.വി. സുമേഷ്  ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കലാരംഗത്തെ പ്രമുഖരും പങ്കെടുക്കും. 

tRootC1469263">

2025 ഡിസംബർ 19 മുതൽ 2026 ജനുവരി 04 വരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷരാവിൽ  വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. ഉദ്ഘാടന ദിനമായ നാളെ പ്രാദേശിക കലാകാരന്മാരുടെ കലാ പരിപാടികളും ഉണ്ടായിരിക്കും. ഉദ്ഘാടന  ദിവസം  പ്രവേശനം സൗജന്യമാണ്.
കുടുംബസമേതം എത്തുന്നവർക്കായി വിശാലമായ അമ്യൂസ്‌മെന്റ് പാർക്ക്, ആവേശകരമായ റൈഡുകൾ, ഗെയിമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പെറ്റ് ഷോ, ഫ്ലവർ ഷോ, വൈവിധ്യമാർന്ന രുചികളുമായി ഫുഡ് കോർട്ട് എന്നിവയും ഫെസ്റ്റിന്റെ മാറ്റുകൂട്ടും.

ഡിസംബർ 20 മുതൽ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന വ്യത്യസ്തങ്ങളായ സ്റ്റേജ് ഷോകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ഡിസംബർ 23 ന്  സോഷ്യൽ മീഡിയ വൈറൽ താരം ഹിപ്ഹോപ്  സിംഗർ ഗബ്രിയുടെ ലൈവ് പെർഫോമൻസും, ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നവാഫ് എൻ.എസ്. ആർ ആൻഡ് ജാസ് അസ്‌ലം ലൈവും, കൊല്ലം ഷാഫി, സജിലി സലീം  തുടങ്ങിയ പ്രമുഖ ഗായകരുടെ സംഗീത വിരുന്നുകളും  പുതുവത്സരത്തെ വരവേൽക്കാൻ ഡിസംബർ 31 ന് റിഷ് എൻ.കെ ,ഡിജെ ക്രോസ് എന്നിവർ നയിക്കുന്ന ഗംഭീര പെർഫോമൻസുമാണ് ഒരുക്കിയിരിക്കുന്നത്.

ഫെസ്റ്റിന്റെ  ഭാഗമായി ഡിസംബർ 28-ന് എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. കൂടാതെ ഡിസംബർ 24-ന് സാംസ്‌കാരിക കേരളത്തിലെ പ്രശസ്തരായ എഴുത്തുകാർ പങ്കെടുക്കുന്ന സാഹിത്യ സംഗമവും ഉണ്ടായിരിക്കും.17 ദിവസം നീണ്ടുനിൽക്കുന്ന ഈ വിസ്മയക്കാഴ്ചകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ കെ. പ്രജോഷ് , സി. അബ്ദുൾ നാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags