മാലിന്യം തള്ളുന്നത് ഫോട്ടോയെടുത്ത് അയച്ചതിന് പ്രതിഫലം നൽകിയില്ല :ചപ്പാരപ്പടവ് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിജിലൻസിൽ പരാതി നൽകി
തളിപ്പറമ്പ് :മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെടുന്നത് ഫോട്ടോ എടുത്ത് അയച്ചാൽ പാരിതോഷികം നല്‍കുമെന്ന പരസ്യം അനുസരിച്ച് ഫോട്ടോ വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത യുവാവിനെ പാരിതോഷികം നല്‍കാതെ കബളിപ്പിച്ചു. സംഭവത്തില്‍ ചപ്പാരപ്പടവ് പഞ്ചായത്ത് സെക്രട്ടെറിക്കെതിരെ വിജിലന്‍സിന് പരാതി.
തളിപ്പറമ്പ് മുയ്യം വരഡൂലിലെ ലവ്‌ഷോറില്‍ ആകാശ് രവീന്ദ്രനാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. 2024 ഫിബ്രവരി 26 നാണ് സംഭവം നടന്നത്. നാടുകാണി വിഘ്‌നേശ്വര വര്‍ക്ക്‌ഷോപ്പില്‍ പ്ലാസ്റ്റിക്ക്, ടയര്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ വന്‍തോതില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഫോട്ടോ എടുത്ത് പഞ്ചായത്ത് പരസ്യം ചെയ്ത വാടസ്ആപ്പ് നമ്പറില്‍ ആകാശ് അയച്ചുകൊടുക്കുകയായിരുന്നു.
25,000 രൂപ പിഴ ഈടാക്കാനുള്ള കുറ്റമാണിതെന്ന് പഞ്ചായത്ത് അറിയിക്കുകയും പാരിതോഷികം നല്‍കാന്‍ ആകാശിന്റെ ബാങ്ക് വിവരങ്ങള്‍ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മെയ്-8 ന് എല്ലാവിവരങ്ങളും കൃത്യമായി അയച്ചുനല്‍കിയെങ്കിലും പാരിതോഷികം ലഭിച്ചില്ല.
രണ്ട് വര്‍ഷംകഴിഞ്ഞിട്ടും പാരിതോഷികം ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുച്ഛമായ പിഴ ഈടാക്കി കേസ് ഒത്തുതീര്‍ന്നതായി മനസിലായത്.
സര്‍ക്കാറിന് ലഭിക്കേണ്ട വന്‍തുക പഞ്ചായത്ത് സെക്രട്ടെറി ഇടപെട്ട് അട്ടിമറിച്ചുവെന്നും പാരിതോഷികം നല്‍കാതെ കബളിപ്പിച്ചുവെന്നുമാണ് പരാതി. ഇത്തരത്തില്‍ പലര്‍ക്കും ഫൈന്‍ കുറച്ചുനല്‍കി സഹായം ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം
.jpg)

