കണ്ണൂർ ചപ്പാരപ്പടവിൽ അഞ്ച് പശുക്കൾ ഷോക്കേറ്റു ചത്തു

Five cows die of shock in Chapparapadav, Kannur
Five cows die of shock in Chapparapadav, Kannur

തളിപ്പറമ്പ : ചപ്പാരപ്പടവിൽകനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീണ് അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. ചപ്പാരപ്പടവ് എടക്കോം കണാരംവയൽ അംഗനവാടിക്ക് സമീപത്തെ ശ്യാമളയുടെ പശുക്കളാണ് ചത്തത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടിയതോടെ വൈദ്യുതി പ്രവഹിച്ചുവെന്നാണ് നിഗമനം. തൊഴുത്തിൽ  കയറാൻ ശ്രമിക്കുമ്പോൾ തന്നെ ശ്യാമളയ്ക്കും  ഷോക്കേറ്റിരുന്നു.   ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം തൊഴുത്തിൽ കയറി നോക്കിയപ്പോഴാണ് 5 പശുക്കൾ നിലത്ത് വീണു കിടക്കുന്നത് കാണുന്നത്.

tRootC1469263">

Five cows die of shock in Chapparapadav, Kannur

അപ്പോഴും പശുക്കൾ ഷോക്കേറ്റ് ചത്ത കാര്യം മനസ്സിലായിട്ടുണ്ടായിരുന്നില്ല. കയർ പരസ്പരം കുരുങ്ങി നിലത്ത് കിടക്കുകയാണെന്നായിരുന്നു  ഇവർ കരുതിയിരുന്നത്. പിന്നീട് പരിശോധിച്ചപ്പോഴാണ് പശുക്കൾക്ക് ജീവനില്ല എന്ന കാര്യം മനസ്സിലാക്കുന്നത്. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് പശുക്കൾ ചത്തതോടെ ഇല്ലാതായത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ അപകടസ്ഥലം സന്ദർശിച്ചു.

Tags