കണ്ണൂരിൽ ചാനൽ ക്യാമറാമാന് സൂര്യാഘാതമേറ്റു ; സീൽ ടി വി ക്യാമറാമാൻ ഷാജി കീഴറ ചികിത്സ തേടി

Channel cameraman suffers sunstroke in Kannur; Seal TV cameraman Shaji Keezhara seeks treatment

കണ്ണൂർ:വേനൽ ചൂട് കടുത്തതോടെ സൂര്യാഘാതമേറ്റ് ആളുകൾ ചികിത്സ തേടുന്നത് തുടരുന്നു കണ്ണൂരിലെ ചാനൽ ക്യാമറാമാനും സൂര്യാഘാതമേറ്റു. ധർമ്മശാലയിലെ സീൽ ടി വി ക്യാമറാമാൻ ഷാജി കീഴറ ക്കാണ് സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ജോലിയുടെ ഭാഗമായി ചെറുകുന്ന് കീഴറയിൽ പോയപ്പോഴാണ് ഷാജിക്ക് സൂര്യാഘാതമേറ്റത്.

 അസ്വസ്ഥത അനുഭവപ്പെട്ട ഷാജി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി കാലിനും കൈക്കും ദേഹത്തെ പിൻവശത്തും പൊള്ളലേറ്റ് തൊലി വ്യ ത്താകൃതിയിൽ നഷ്ടമായിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വെയിലിൽ തുറസായ സ്ഥലത്ത് നിൽക്കുകയോ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുണ്ട്.

Tags