നവീകരിച്ച ചിറക്കൽ പഴയ റെയിൽവേ ഗേറ്റ്–ചാമുണ്ഡി കോട്ടം റോഡ് ഉദ്ഘാടനം ചെയ്തു
ചിറക്കൽ :അഴീക്കോട് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ച ചിറക്കൽ പഴയ റെയിൽവേ ഗേറ്റ്–ചാമുണ്ഡി കോട്ടം റോഡിന്റെ ഉദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗമാണ് പ്രവൃത്തി നടത്തിയത്.
tRootC1469263">368 മീറ്റർ നീളത്തിലും നാല് മീറ്റർ വീതിയിലുമാണ് റോഡ് ഇൻ്റർലോക്ക് ചെയ്ത് മനോഹരമാക്കിയത്. നേരത്തെ വെള്ളം കെട്ടി നിൽക്കുന്ന റോഡായിരുന്നു. ഇൻ്റർലോക്ക് ചെയ്തതോടുകൂടി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രാമവർമ്മ രാജ, എസ്.ആർ.ഡി. പ്രസാദ് എന്നിവർ സന്നിഹിതരായി. വാർഡ് അംഗങ്ങളായ എസ്. അശ്വതി, കസ്തൂരി ലത, കെ.വി. സിന്ധു, എം. അർജുൻ, കെ. മോഹനൻ, കെ. മനോജ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിൽ കുമാർ, മുൻ പഞ്ചായത്ത് അംഗം പി.വി. സീമ, സി.കെ. സുരേഷ് വർമ്മ, പ്രമോദ്, എടക്കാടൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
.jpg)


