ചിറക്കലിൽ ചാമുണ്ഡേശ്വരി പൈതൃക മണ്ഡപം സമർപ്പിച്ചു
ചിറക്കൽ : ചിറക്കൽ ചാമുണ്ഡി കോട്ടത്ത് ചാമുണ്ഡേശ്വരിപൈതൃക മണ്ഡപം സമർപ്പിച്ചു. ചിറക്കൽ ചിറയുടെ കന്നിമൂല സ്ഥലരാശിയിലാണ് പൈതൃക മണ്ഡപം നിർമ്മിച്ചിട്ടുള്ളത്. തിങ്കളാഴ്ച വൈകീട്ട് നടന്നസാംസ്‌കാരിക സന്ധ്യയിൽ സഹൃദയ സദസിൽ ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പുതിരിപ്പാട്, അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി , കെ.വി. സുമേഷ് എം എൽ എ , പദ്മശ്രീ എസ് ആർ ഡി പ്രസാദ്,ഭാഗവതാചാര്യൻ ഇരളിയൂർ അരുണൻ നമ്പൂതിരിപ്പാട് ,തുടങ്ങിയ വിശിഷ്ടാതിഥികൾ
ചേർന്ന് ഭദ്രദീപം തെളിച്ചാണ് പൈതൃക മണ്ഡപം സമർപ്പിച്ചത്.
മണ്ഡപത്തിൻ്റെ പേരു ആലേഖനം ചെയ്ത ഫലകവും അനാച്ഛാദനം ചെയ്തു.ശ്രീമദ് ഭാഗവതസപ്താഹ ആചാര്യൻ ഇരളിയൂർ അരുണൻ നമ്പൂതിരിപ്പാടിനെ ചാമുണ്ഡി കോട്ടം നടയിൽ പൂർണ കുംഭം നല്കി മേൽശാന്തി പാച്ചമംഗലം ഇല്ലത്ത് ഈശ്വരൻ നമ്പൂതിരി പൈതൃക മണ്ഡപത്തിലേക്ക് ആനയിച്ചു.ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുനാൾ രാമവർമ്മ വലിയ രാജഅധ്യക്ഷത
വഹിച്ചു.
തുടർന്ന് ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി,കണ്ണൂർ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി എന്നിവർ അനുഗ്രഹഭാഷണം നടത്തി.കെ.വി. സുമേഷ് എം എൽ എ , പദ്മശ്രീ എസ് ആർ ഡി പ്രസാദ് വിശിഷ്ടാതിഥികളായി.ഡോ സുമ സുരേഷ് വർമ്മ ചാമുണ്ഡി കോട്ടം സെക്രട്ടറി സി.കെ. സുരേഷ് വർമ്മ,കഥകളി കലാകാരി സി.കെ രേണുക വർമ്മ പി.വി സുകുമാരൻ ,മാതൃ സമിതി പ്രസിഡൻ്റ് ഷീന ഷാജി, സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് പ്രസംഗിച്ചു.പൈതൃക മണ്ഡപം ശില്പികളായ ശിവദാസൻ പുതിയേട്ടി ,ബിജു പുന്നക്കൽ, മണികണ്ഠൻ, പ്രശാന്തൻ എന്നിവരെ ആദരിച്ചു.ഇരളിയൂർ അരുണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലുള്ള ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ചൊവ്വാഴ്ച രാവിലെ മുതൽ പൈതൃക മണ്ഡപത്തിൽ നടക്കും വിവിധ ദിവസങ്ങളിൽ രാത്രിയിൽ സംഗീത കച്ചേരി , കഥകളി തുടങ്ങിയ പരിപാടികളുമുണ്ടാകും.
.jpg)

