ചാലാട് പോസ്റ്റ് ഓഫീസ് പൂട്ടൽ: പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുമ്പിൽ എഫ്. എൻ.പി.ഒ. പ്രതിഷേധ ധർണ്ണ നടത്തി
Jan 17, 2026, 09:50 IST
കണ്ണൂർ: ചാലാട് പോസ്റ്റോഫീസ് അടച്ചു പൂട്ടുന്നതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.ഐ.എൻ.ടി.യു.സി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എ.ടി.നിഷാത്ത് ഉദ്ഘാടനം ചെയ്തു.
tRootC1469263">ജില്ലാ വൈസ് പ്രസിഡന്റ് ഷജിൽ നമ്പ്രോൻ അധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ.സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,സംസ്ഥാന അസി.സെക്രട്ടറി ദിനു മൊട്ടമ്മൽ ,ജില്ലാ സെക്രട്ടറിമാരായ ഇ.മനോജ് കുമാർ , പി.ടി. രന്ദീപ്, ട്രഷറർ സി.വി.ചന്ദ്രൻ ,എം. നവീൻ എന്നിവർ പ്രസംഗിച്ചു.
.jpg)


