ചാല ടൗണിലെ ശൗചാലയം അടഞ്ഞു തന്നെ : ആശങ്ക തീർക്കാൻ വഴിയില്ലാതെ ജനങ്ങൾ
ചാല : ചാല ടൗണിലെ ശൗചാലയം തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു എടക്കാട് ബ്ലോക്ക് പഞ്ചായത്തിന് സമീപത്താണ് ഈ ശൗചാലയം. മൂന്നുമാസം മുമ്പാണ് ഇത് പൂട്ടിയിട്ടത്.ഇതിൻ്റെ ടാങ്ക് നിറഞ്ഞു കവിഞ്ഞതിനെ തുടർന്നാണ് ശൗചാലയം തുറക്കാൻ കഴിയാതായത്.
ഇതോടെ വ്യപാരികളും തൊഴിലാളികളും യാത്രക്കാരും പൊതുജനങ്ങളും ദുരിതത്തിലായി.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, നിരവധി ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്തുന്ന ആളുകൾ ഇതുകാരണം ദുരിതത്തിലായി. ഓട്ടോറിക്ഷ തൊഴിലാളികളും ബുദ്ധിമുട്ടിലായി.എം.സി. മോഹനൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരിക്കുമ്പോഴാണ് ഇത് നിർമ്മിച്ചത്.
ജനങ്ങൾക്കെല്ലാം വലിയൊരു അനുഗ്രഹമായിരുന്നു ഇത്. ഇത് പൂട്ടിയിട്ടത് കാരണം പ്രാഥമിക ആവശ്യങ്ങൾക്ക് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.എന്നാൽ ടാങ്ക് നിറഞ്ഞതാണ് ശൗചാലയം പൂട്ടാൻ കാരണമെന്നും അറ്റകുറ്റപ്പണി നടത്തി വീണ്ടും തുറക്കാനുള്ള ആലോചന നടക്കുന്നുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
.jpg)

