ദേശീയ പാത നിർമ്മാണം: ചാലയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപെടുത്തി
ചാല : ദേശീയപാതാ വികസന ത്തിന്റെ ഭാഗമായുള്ള മേൽപ്പാലം നിർമാണം പുരോഗമിക്കുന്ന സാഹ ചര്യത്തിൽ ചാലയിൽ 18 മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ഇതുവഴി കടന്നുപോകു ന്ന വാഹനങ്ങൾക്ക് പ്രത്യേക റൂട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കണ്ണൂരിൽനിന്ന് കൂത്തുപറമ്പ് ഭാ ഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാല സ്റ്റേഷൻ സ്റ്റോപ്പിൽ നിന്ന് ആരംഭിക്കുന്ന മേൽപ്പാലത്തിലൂടെയാണ് പോകേണ്ടത്. മേൽപ്പാ ലം ഇറങ്ങി ആസ്റ്റർ മിംസ് ആസ്പത്രിക്ക് സമീപം എത്തിയ ശേഷം അവിടെ നിന്ന് തിരിഞ്ഞ് കണ്ണൂർ ഭാഗ ത്തേക്കുള്ള സർവീസ് റോഡിലൂടെ ചാല അമ്പലത്തിന് അടുത്തുള്ള അടിപ്പാതവഴി കൂത്തുപറമ്പ് റോ ഡിലേക്ക് പ്രവേശിക്കണം.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചാല ബൈ പ്ലാസ് ജങ്ഷൻ വഴി ദേശീയപാതയുടെ സർവീസ് റോഡിൽ പ്രവേശിച്ച ശേഷം മിംസ് ആസ്പത്രി ക്ക് സമീപത്തുനിന്ന് പ്രധാന്പാ തയിലേക്ക് കയറണം. ചാലയി ലെ പുതിയ മേൽപ്പാലത്തിലൂടെ വേണം ഈ വാഹനങ്ങൾ കണ്ണൂർ ഭാഗത്തേക്ക് പോകാൻ. നിർമാ ണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമാ യാണ് റൂട്ട് മാറ്റം ഏർപ്പെടുത്തി യിരിക്കുന്നതെന്ന് ജില്ലാഭരണകൂ ടവും ദേശീയപാതാ അധികൃതരും അറിയിച്ചു.
.jpg)

