വാഹന തിരക്കേറിയ ചക്കരക്കൽ ടൗണിൽ ഗതാഗതം നിയന്ത്രിക്കുന്നത് അരവീപ്പ , ഹോം ഗാർഡിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചക്കരക്കൽ : ചക്കരക്കൽ ടൗണിൽ ഗതാഗതം നിയന്ത്രിക്കുന്നത് അരവിപ്പ.പകുതി ഭാഗം പൊട്ടിയ വീപ്പയാണ് ചക്കരക്കൽ - തലശേരി റോഡ് ജങ്ഷനിൽ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഡിവൈഡറായി പൊലിസ് വെച്ചിട്ടുള്ളത്. അതിരൂക്ഷമായ ഗതാഗത കുരുക്കാണ് ചക്കരക്കൽ ടൗണിൽ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്നത്.
അനധികൃത പാർക്കിങ്ങും ചരക്ക് ലോറികൾ സാധനങ്ങൾ ഇറക്കുന്നതിനായി നിർത്തിയിടുന്ന പ്രശ്‌നങ്ങൾ വേറെയുമുണ്ട് ചക്കരക്കല്ലിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പൊലിസ് ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്. ഹോം ഗാർഡിനെ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ നിയോഗിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല. ചാലോട് ടൗണിൻ ഉൾപ്പെടെ സിഗ്നൽ ലൈറ്റ് സംവിധാനവും ഇതു നിരീക്ഷിക്കാനായി ഹോം ഗാർഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കണ്ണൂരിൽ നിന്നും വിമാനതാവളത്തിലേക്ക് പോകുന്ന ചക്കരക്കല്ലിൽ മാത്രം ഇത്തരം സംവിധാനങ്ങളൊന്നുമില്ല മാത്രമല്ല ചക്കരക്കൽ ടൗണിലെ വികസനത്തിനായി മാസ്റ്റർ പ്ളാൻ തയ്യാറാക്കി കഴിഞ്ഞ സർക്കാർ നടപടികൾ തുടങ്ങിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു.
.jpg)

