പൊലിസുകാരൻ്റെ നേതൃത്വത്തിൽ സ്വത്ത് തട്ടിയെടുക്കുന്നതിനായി പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി ചക്കരക്കല്ലിലെ സഹോദരിമാർ

Sisters of Chakkarakalli accused of torturing them to steal property under the leadership of the policeman
Sisters of Chakkarakalli accused of torturing them to steal property under the leadership of the policeman

കണ്ണൂർ:സ്വത്ത് തട്ടിയെടുത്തും വീട് ആക്രമിച്ചും പൊലിസുകാരുൾപ്പെട്ട സംഘം ശാരീരികമായും മാനസികമായും പീഡിപ്പി ക്കുന്നുവെന്ന പരാതിയുമായി മൂന്ന് സഹോദരിമാർ കണ്ണൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇവർ ഈ കാര്യം അറിയിച്ചത്.തങ്ങൾക്ക് നേരിട്ട നീതി നിഷേധത്തെ കുറിച്ചു പറയുമ്പോൾമാധ്യമപ്രവർത്തകർക്കു മുന്നിൽ വിങ്ങിപ്പൊട്ടുകയായിരുന്നു ഇവർ. തങ്ങളുടെ സ്വത്ത് രേഖകൾ ചിലർ കൈക്കലാക്കിയതായി ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പാ നേരിച്ചാലിൽ എം ടി രാധ, സീത, രമ എന്നിവർ പറഞ്ഞു.

ചക്കരക്കൽ പോലീസ് സ്റ്റേഷിലെ ഒരു പൊലീസുകാരന്റെ നേതൃത്വത്തിൽ രാധയേയും മറ്റും ഗുണ്ടകളും ചേർന്ന് തങ്ങളെ ദേഹോപദ്രവം ചെയ്തതായി മൂവരും ആരോപിച്ചു. ജില്ലാ പൊലിസ് മേധാവിക്കും വനിതാ കമ്മീഷനുമടക്കം പരാതി നൽകിയിട്ടും ഒരു നടപടിയുമെടുത്തില്ല. കള്ള കേസിൽ കുടുക്കി ജയിലിലടച്ചതായും മനോരോഗിയായി ചിത്രീകരിച്ച് കുതിരവട്ടം മനോരോഗാശുപത്രിയിൽ ചികിത്സിപ്പിച്ചതായും ഇവർ പറയുന്നു.

21 വർഷമായി ഈ ഉപദ്രവം തുടങ്ങിയിട്ട്. ക്രൂര പീഡനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഇവർ ആരോപിച്ചു. പരേതരായ നാവത്ത് കണ്ണന്റെയും ആയഞ്ചാൽ നാരായണിയുടെയും മക്കളാണിവർ. അമ്മ യുടെ വക 40 സെന്റ് പറമ്പും 25 സെന്റ് കൃഷിയിടവും തട്ടിയെടുക്കാനുള്ള നിരന്തര ശ്രമങ്ങളാണ് ഇതിൻ്റെ പിന്നിലെന്ന് ഇവർ പറയുന്നത്. ഇവരിൽ മൂത്ത സഹോദരി രാധയുടെ വിവാഹം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇവരുടെ ഭർത്താവ് ബാലൻ്റെ പക്കലായിരുന്നു സ്വത്ത് സംബന്ധമായ എല്ലാ രേഖകളും ഉണ്ടായിരുന്നെന്നും  ഇവർപറഞ്ഞു.

Tags