ചക്കരക്കല്ലിൽ വെള്ളക്കെട്ടും ദുർഗന്ധവും : യാത്രക്കാർ വലയുന്നു
ചക്കരക്കൽ : ചക്കരക്കൽ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് കാൽ നടയാത്രക്കാർക്ക് ദുരിതമാകുന്നു. നഗരത്തിലെ കോംപ്ളക്സിലെ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും റോഡരികിലുമാണ് വെള്ളക്കെട്ട് നിൽക്കുന്നത്. മഴ മാറിയാലും പല സ്ഥലങ്ങളിലും വെള്ളം തളം കെട്ടി നിൽക്കുന്ന സാഹചര്യമാണ്. അഞ്ചരക്കണ്ടി റോഡിലെ സോനാ റോഡ് സ്റ്റോപ്പ് ബീവറേജ് സ്റ്റോപ്പ് എന്നിവടങ്ങളിൽ വെള്ളക്കെട്ടിൽ കയറിയിറങ്ങുന്ന വാഹനങ്ങൾ വഴി യാത്രക്കാർക്ക് മേൽ ചെളി തെറിപ്പിക്കുകയാണ് അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് റോഡരികിലെ വെള്ളക്കെട്ടിന് കാരണം.
കോംപ്ളക്സിലെ പാർക്കിങ് ഏരിയകളിലെ സ്ഥാപനങ്ങളിലെ കക്കൂസ് ടാങ്കുകളിൽ നിന്നും മലിനജലം പുറത്തേക്ക് വരുന്നതും ദുർഗന്ധം വമിക്കുന്നതും പതിവു സംഭവങ്ങളാണ്. നേരത്തെ മുഴപ്പാല റോഡിലെ തവക്കൽ കോംപ്ളക്സിലെ കക്കൂസ് ടാങ്കിൽ നിന്നും മലിനജലം പുറത്തേക്ക് പരന്നിരുന്നു. എന്നാൽ പകർച്ചവ്യാധി ഭീഷണിയുയരുന്ന സാഹചര്യത്തിലും ഈ കാര്യത്തിൽ ആരോഗ്യ വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
.jpg)

