ചക്കരക്കല്ലിലെ സർവ്വേ കുറ്റിയടിക്കൽ ആദ്യനടപടി മാത്രമെന്ന് കെ.ആർ. എഫ്.ബി ഉദ്യോഗസ്ഥർ
Mar 17, 2025, 15:30 IST


ചക്കരക്കൽ : റോഡ് വികസനത്തിൻ്റെ ഒന്നാം ഘട്ടമായാണ് ചക്കരക്കൽ ടൗണിൽ സർവ്വേ കുറ്റിയടിക്കുന്നതെന്ന് കേരള റോഡ് ഫണ്ട് ബോർഡ് ( കെ.ആർ.എഫ്. ബി ) ഉദ്യോഗസ്ഥർ അറിയിച്ചു. സർവ്വേ കുറ്റിയിട്ടതിനു ശേഷം റവന്യു വകുപ്പ് കൈയ്യേറ്റങ്ങളുണ്ടോയെന്ന് പരിശോധന നടത്തും. ഇതിനു ശേഷം മാത്രമേ നടപടികളിലേക്ക് കടക്കുകയുള്ളു.
വ്യാപാരികളുമായി ചർച്ച നടത്തേണ്ടത് സർക്കാരാണ്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പദ്ധതി പ്രവർത്തനം നടത്തുന്നത്. ഇതിനിടെയിൽ ഫോറസ്റ്റ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ പരിശോധനയും അനുമതിപത്രവും വേണം.ഇതിനു ശേഷം ഇ-ടെൻഡറിങ്ങിന് ശേഷം മാത്രമേ കെ.ആർ.എഫ്. ബി തുടർ നടപടികളിലേക്ക് കടക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.
