ചക്കരക്കൽ റോഡ് വികസന പദ്ധതി : സർവ്വേ കുറ്റിയടിക്കൽ തുടങ്ങി


ചക്കരക്കൽ : ചക്കരക്കൽ നഗരത്തിൽ റോഡ് വികസനത്തിനായുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിനു പിന്നാലെ നഗരത്തിൽ സര്‍വേപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറ്റിയടി തുടങ്ങി. വികസിപ്പിക്കുന്നത് ടൗണും സമീപറോഡുകളും റോഡ് വികസനത്തില്‍ വ്യാപാര സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരിടം കണ്ടെത്താന്‍ അധികാരകള്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.ടൗണ്‍ വികസനം സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെയാണ് സര്‍വേപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചക്കരക്കല്‍ ടൗണും സമീത്തെ റോഡുകളും വികസിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുറ്റിയടി തുടങ്ങിയത്. ടൗണില്‍നിന്ന് കണ്ണൂര്‍, അഞ്ചരക്കണ്ടി, പനയത്താംപറമ്പ്, മൂന്നുപെരിയ ഭാഗങ്ങളിലേക്കുള്ള റോഡുകളിലാണ് സര്‍വേ നടത്തി കുറ്റിയടിക്കുന്നത്.
കേരള റോഡ് ഫണ്ട് ബോര്‍ഡാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. ടൗണ്‍ വികസനത്തിന് കിഫ്ബിയുടെ സഹകരണ ത്തോടെ 78 കോടി രൂപയുടെ പദ്ധതിക്കാണ് സാധ്യത തെളിയുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേരള സര്‍വേ ബൗണ്ടറിങ് ആക്ട് അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ബസ്സ്റ്റാന്‍ഡും ടൗണും സമീപത്തെ റോഡുകളും വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്‍പായി സര്‍വേ പൂര്‍ത്തിയാക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്.കണ്ണൂര്‍-അഞ്ചരക്കണ്ടി റോഡില്‍ മൗവ്വഞ്ചേരി മുതല്‍ നാലാംപീടിക ഡയാലിസിസ് സെന്റര്‍ വരെയും മുഴപ്പാല റോഡില്‍ ബി.എം. ആശുപത്രി വരെയും 18 മീറ്റര്‍ വീതിയിലും ചക്കരക്കല്‍ കവലമുതല്‍ ബ്രോഡ്ബീന്‍ വരെ 13.5 മീറ്റര്‍ വീതിയിലും റോഡ് വികസിപ്പിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.അഞ്ചരക്കണ്ടി, മുണ്ടേരി, ചെമ്പിലോട്എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമാണ് ചക്കരക്കല്‍ ടൗണ്‍.സബ് ട്രഷറി, കെ എസ് ഇ ബി, വില്ലേജ് ഓഫീസ്,ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രവും ടൗണിനോട് ചേര്‍ന്നാണ്. എന്നാല്‍ ഇതിനു ആനുപാതികമായി റോഡ് വികസനം ഉണ്ടായില്ല. ഇത്കൂടി പരിഹരിക്കാനാണ് നിലവിലെ റോഡ് നവീകരണം. അതേസമയം വീതി കൂട്ടുന്നതിലെ അളവുകളിലെ വ്യത്യാസം വ്യാപാരികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. റോഡ് വികസന വേളയില്‍ വ്യാപാരസ്ഥാപനം നഷ്ടപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മറ്റൊരിടം കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പിന്റെ അനുകൂല നിലപാട് സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു. പുതിയ താത്കാലിക, സ്ഥിരം കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിനും പ്രവര്‍ത്തനാനുമതിനല്‍കുന്നതിനും പ്രത്യേക പരിഗണന വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.