റെയ്ഡ്ക്കോയിൽ സ്ഥാപനത്തിനെതിരെ പ്രവർത്തിക്കുന്നിൽ സി.ഐ.ടി യു- ഐ എൻ ടി. യുസി ഭായി ഭായി ബന്ധമെന്ന് ചെയർമാൻ എം. സുരേന്ദ്രൻ
കണ്ണൂർ : സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനമായ റെയ്ഡോകിയിൽ ട്രേഡ് യൂനിയനുകൾ സ്ഥാപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നുവെന്ന് ചെയർമാൻ കെ. സുരേന്ദ്രൻ 'കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ട്രേഡ് യൂനിയനുകൾക്കെതിരെ വിമർശനം ഉന്നയിച്ചത്. ഈ കാര്യത്തിൽ ഐഎൻടിയുസിയും സി.ഐ ടി യു വും തമ്മിൽ ഭായ് ഭായ് ബന്ധമാണ്. ട്രേഡ് യൂനിയനുകൾ പൊതു വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുന്നത് സന്തോഷകരമായ കാര്യമാണ്.
അവർ സമരം ചെയ്യുന്നതിലും എതിർപ്പില്ല. എന്നാൽ അതു സ്ഥാപനത്തിൻ്റെ സ്ഥിതി പരിഗണിച്ചു കൊണ്ടാവണം. തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്ഥാപനമാണ് റെയ്ഡ് കോ. മാനേജ്മെൻ്റുകൾ അഞ്ചു വർഷം കൂടുമ്പോൾ മാറി വരുന്നത്. സ്ഥാപനത്തിനെതിര ചിലതൊഴിലാളികൾ വാർത്ത ചമച്ചു മാധ്യമങ്ങൾക്ക് എത്തിച്ചു കൊടുക്കുകയാണ് നാലു മാസത്തെ ശമ്പളം ജീവനക്കാർക്ക് കുടിശ്ശികയായി കൊടുക്കാനില്ല. രണ്ടു മാസത്തെ ശമ്പളം കൊടുക്കാനുണ്ട്.
പ്രതിസന്ധി മറികടക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. ഇതിനായി വലിയ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുകയാണ്. വരവില്ലാത്തതും ചെലവ് കൂടുന്നതുമാണ് റെയ്ഡ് കോയിൽ പ്രതിസന്ധിയുണ്ടാകാൻ കാരണം. ഇതു തരണം ചെയ്യുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും ഇതോടെ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം. സുരേന്ദ്രൻ പറഞ്ഞു. ജീവനക്കാർക്ക് ശമ്പളവും മറ്റു ആനുകുല്യങ്ങളും കൊടുക്കുന്നതിനും ദൈനംദിന നടത്തിപ്പിനുമായാണ് സഹകരണ ബാങ്കിൽ നിന്നും അഞ്ചുകോടി രൂപ വായ്പയെടുത്തത് ഇതു തിരിച്ചടക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാപനം യൂനിയനുകൾ ഈ സമയത്ത് സ്ഥാപനവുമായി സഹകരിച്ചു മുൻപോട്ടു തയ്യാറാകണം. സ്ഥാപനവുമായി സഹകരിക്കാതെ നിൽക്കുന്ന ചിലയാളുകളുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ സഹായങ്ങൾ റെയ്ഡോ കോവിന് ലഭിക്കുന്നുണ്ട്. കൃഷി വകുപ്പ് ഉൾപ്പെടെയുള്ളവയിൽ നിന്നും കുടിശിക ലഭിക്കാനുണ്ട്. ഈ കാര്യത്തിൽ മന്ത്രിമാരുമായി ചർച്ച നടത്തിവരികയാണെന്നും എം. സുരേന്ദ്രൻ പറഞ്ഞു.
.jpg)

