കുറ്റാന്വേഷണ മികവിന് കേന്ദ്ര അംഗീകാരം : ക്രൈംബ്രാഞ്ച് എ.സി.പി ടി.പി സുമേഷിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്ക്കാരം

Central recognition for excellence in crime investigation Crime Branch ACP TP Sumesh receives award from Union Home Minister
Central recognition for excellence in crime investigation Crime Branch ACP TP Sumesh receives award from Union Home Minister

കണ്ണൂർ : കേന്ദ്ര ആഭ്യന്തര മന്തിയുടെ മികച്ച അന്വേഷണത്തിനുള്ള  പുരസ്‌കാരം കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ച് എ സി.പി ടി . പി സുമേഷ് അർഹനായി. വളപട്ടണം സ്റ്റേഷനിൽ പൊലിസ് ഇൻസ്പെക്ടറായിരിക്കെ വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയും സുമാർ 300 ഓളം പവൻ സ്വർണ്ണാഭരണങ്ങളും കവർച്ച നടത്തിയ കേസിൽ ഒരാഴ്ച്ചക്കുള്ളിൽ  പ്രതിയെ അറസ്റ്റ് ചെയ്ത് മുഴുവൻ ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്തു. 

tRootC1469263">

നടത്തിയ അന്വേഷണ മികവാണ് അവാർഡിന് അർഹത നേടിക്കൊടുത്തത്. അന്ന് തന്നെ സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കേസ് കൂടിയായിരുന്നു..നിരവധി കൊലപാതക കേസുകൾi മോഷണ കേസുകൾ വധാശമകേസുകൾ എന്നിവ അന്വേഷിച്ച് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം 'നേരത്തെ മികച്ച അന്വേഷണഉദ്യോഗസ്ഥനുള്ള ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഓണർ, മുഖ്യമന്തിയുടെ പോലീസ് മെഡൽ എന്നിവ നേടിയ ഉദ്യോഗസ്ഥനാണ്. നേരത്തെ തളിപ്പറമ്പ ബാറിലെ അഭിഭാഷകനായിരുന്നു. തളിപ്പറമ്പ കാഞ്ഞിരങ്ങാട് സ്വദേശിയാണ്. ഭാര്യ: പി.പി ഷിജിന ,മക്കൾ: യദുകൃഷ്ണ, മുദുൽകൃഷ്ണ

Tags