കണ്ണൂരിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ് , ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കണ്ണൂർ : മാർച്ച് 12 ന് കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
tRootC1469263">ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, മാർച്ച് 12 ന്ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കണം. ശരീരത്തിൽ ജലാംശം നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ഇടവിട്ട് വെള്ളം കുടിക്കാൻ കരുതണം.
.jpg)


