സെൻട്രൽ എൽ പി സ്കൂളിലെ മുഴുവൻ വീട്ടിലും കറിവേപ്പില പദ്ധതി തുടങ്ങി

Curry leaf project started in every house of Central LP School
Curry leaf project started in every house of Central LP School

എടക്കാട്: ശതവാർഷികത്തിന്റെ ഭാഗമായി കിഴുന്ന സെൻട്രൽ എൽ പി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും കറിവേപ്പില വളരും.പരിസ്ഥിതി ദിനത്തിൽ ജില്ലാ പഞ്ചായത്തംഗം കെ.വി. ബിജു ഹെഡ് മിസ്ട്രസ് കെ.വി. ദീപയ്ക്ക് ചെടികൾ നൽകി ഉദ്ഘാടനം ചെയ്തു. ശതവാർഷിക സംഘാടകസമിതി ചെയർമാൻ ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. രവീന്ദ്രൻ കിഴുന്ന, എം.വി. ലക്ഷ്മണൻ, വി.കെ. മൃദുല എന്നിവർ സംസാരിച്ചു. വിവിധ പരിപാടികളുമുണ്ടായി.

tRootC1469263">

Tags