കണ്ണൂർ നായനാർ അക്കാദമിയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര കിസാൻ കൗൺസിൽ യോഗത്തിന് 28 ന് തുടക്കമാകും

The Central Kisan Council meeting of All India Kisan Sabha will begin on 28th at Kannur Nayanar Academy
The Central Kisan Council meeting of All India Kisan Sabha will begin on 28th at Kannur Nayanar Academy

കണ്ണൂർ :ഇന്ത്യയിലെ ഏറ്റവും വലിയ കർഷകപ്രസ്ഥാനമായ അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര കിസാൻ കൗൺസിൽ യോഗത്തിന് കണ്ണൂർ ആതിഥ്യമരുളുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു. ജൂൺ മാസം 28, 29, 30 തീയതികളിലായി കണ്ണൂർ നായനാർ അക്കാദമിയിൽ വെച്ചാണ് കിസാൻ സഭയുടെ കേന്ദ്ര കിസാൻ കൗൺസിൽ യോഗം നടക്കുന്നത്. 

tRootC1469263">

കിസാൻ സഭഅഖിലേന്ത്യ പ്രസിഡണ്ട് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ, രാജസ്ഥാനിലെ സികാർ മണ്ഡലത്തിലെ എം.പിയായ അംറാ റാം തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ സംബന്ധിക്കും.സി.കെ.സി യോഗത്തിൻ്റെ സമാപനം 30-ാം തീയതി വൈകുന്നേരം കണ്ണൂർ ടൌൺ സ്ക്വയറിൽ നടക്കും.  യോഗത്തിന് ആദിത്യമരുളാൻ ഇപി ജയരാജൻ ചെയർമാനും എംപ്രകാശൻ മാസ്റ്റർ കൺവീനറുമായുള്ള സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. 

കാർഷീകരംഗം അതിസങ്കീർണമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നേരത്തെ കോൺഗ്രസ് ഗവൺമെന്റും കഴിഞ്ഞ 10 വർഷത്തിലേറെയായി നരേന്ദ്രമോഡി ഗവൺമെന്റും നടപ്പിലാക്കി കൊണ്ടിരിക്കുന്ന കർഷക വിരുദ്ധ കുത്തകാനുകൂല നയങ്ങൾ ഇന്ത്യയിലെ കൃഷിക്കാരെ കുത്തുപാളയെടുപ്പിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് സി.കെ.സി യോഗം നടക്കുന്നത്. സെക്രട്ടറി പനോളി വത്സൻ എം പ്രകാശം മാസ്റ്റർ പി ഗോവിന്ദൻ പി പ്രശാന്തൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Tags