വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം: വി.കെ.സി മമ്മദ് കോയ

Central government should take action to control price hike: V.K.C. Mammad Koya
Central government should take action to control price hike: V.K.C. Mammad Koya

കണ്ണൂർ: രാജ്യത്തെ നികുതിഘടന പൊളിച്ചെഴുതി അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വികെസി മമ്മദ്കോയ പറഞ്ഞു.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി  നായനാർ അക്കാദമിയിൽ വെച്ച് ലീഡേഴ്സ് മീറ്റും വിവിധ ധനസഹായ പദ്ധതികളുടെ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കച്ചവടക്കാർക്ക് ആശ്വാസമാവുന്ന തരത്തിൽ വാടക നിയന്ത്രണ നിയമം നടപ്പിലാക്കാനും അനധികൃത വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിനും സർക്കാർ തയ്യാറാവണം.

വ്യാപാരികൾക്ക് സ്വയം പ്രതിരോധത്തിന് ഉതകും വിധം കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ വ്യാപാരി മിത്ര പദ്ധതി ഏറെ ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് പി വിജയൻ അധ്യക്ഷനായി.10 പേർക്ക് വ്യാപാരി മിത്ര മരണാനന്തര സഹായമായി 50 ലക്ഷം രൂപ ചടങ്ങിൽ വിതരണം ചെയ്തു.

 പ്രകൃതി ദുരന്തം മൂലമോ മറ്റോ അപ്രതീക്ഷിതമായി വ്യാപാര സ്ഥാപനങ്ങൾക്കോ, കെട്ടിടങ്ങൾക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കിരയാവുന്ന വ്യാപാരികളെ സഹായിക്കാൻ ആരംഭിക്കുന്ന വ്യാപാരി സാന്ത്വന ട്രസ്റ്റ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു നിർവഹിച്ചു. കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രണ്ടു വ്യാപാരി മിത്ര അംഗങ്ങൾക്കുള്ള രണ്ടു ലക്ഷം രൂപ വീതം ചികിത്സാസഹായം സംസ്ഥാന ട്രഷറർ വി ഗോപിനാഥൻ കൈമാറി. 

ജില്ലാ സെക്രട്ടറി പി എം സുഗുണൻ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി ഇ സജീവൻ നന്ദിയും പറഞ്ഞു. കെ പങ്കജവല്ലി, ശോഭാ ബാലൻ, പി പ്രസന്നകുമാർ, എ ടി പ്രസാദ് കുമാർ, പി കെ ഗോപാലൻ, വി വി ഉദയകുമാർ, അബ്ദുൾ ഗഫൂർ എം, ചാക്കോ മുല്ലപ്പള്ളി, എം എ ഹമീദ് ഹാജി,കെ കെ സഹദേവൻ, കെ വി ഉണ്ണികൃഷ്ണൻ,പ്രമോദ് പി, കെ എം അബ്ദുൾ ലത്തീഫ്, ജയശ്രീ കണ്ണൻ, കെ പി പ്രമോദ്, ടി സി വിൽസൺ എന്നിവർ പങ്കെടുത്തു.

Tags

News Hub