സഹകരണ മേഖലയെ കേന്ദ്ര സർക്കാർ അപായപ്പെടുത്തുന്നു: ജീവനക്കാർ കത്തയക്കൽ സമരം നടത്തി

Central Government undermining the cooperative sector: Employees stage a 'letter-sending' protest

 
കണ്ണൂർ: കേന്ദ്ര സഹകരണ നിയമത്തിൻ്റെ മറവിൽ വ്യാപകമായി മൾട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് രൂപം നൽകി കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യതയെ തകർക്കുവാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ സഹകരണമേഖലയുമായി ബന്ധപ്പെട്ട ദേശീയ നേതാക്കളുടെ ഓർമ്മകളെപ്പോലും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് വനിതാഫോറം സംസ്ഥാന കൺവീനർ കെ രാധ അഭിപ്രായപ്പെട്ടു. 

അഖിലേന്ത്യാ സഹകരണ വാരാഘോഷം ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട്  നടത്തുന്ന പ്രതിഷേധ കത്തയക്കൽ സമരത്തിൻ്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഹെഡ്പോസ്റ്റോഫിസിന് മുന്നിൽ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഖിലേന്ത്യാ സഹകരണവാരാഘോഷം ഒഴിവാക്കിയ കേന്ദ്ര സർക്കാരും കേരളത്തിൽ സഹകരണ വാരാഘോഷം രാഷ്ട്രീയവത്ക്കരിക്കുന്ന സി പി എമ്മും ഒരേ തൂവൽപക്ഷികളായി മാറുകയാണെന്നും അവർ കുറ്റപ്പെടുത്തി.  കണ്ണൂർ ജില്ല പ്രസിഡൻ്റ് അഗീഷ് കാടാച്ചിറ അദ്ധ്യക്ഷത വഹിച്ചു. ടി കെ ശശികുമാർ, എ പ്രമീള , പി പി സുജിത്ത്കുമാർ, പി.സുധീഷ് ആനന്ദ് ഇ. വി എന്നിവർ സംസാരിച്ചു.

Tags