ചിറക്കൽ പൈതൃക നഗരി പദ്ധതിക്ക് കേന്ദ്ര സഹായത്തിന് ശ്രമിക്കും:കേന്ദ്ര മന്ത്രി സുരേഷ് ഗോപി


ചിറക്കൽ: തെയ്യത്തിന് പീഠംവഴക്കം ചെയ്ത രാജകോവിലകം തെയ്യസ്ഥാനവും ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന ചിറക്കൽ സാംസ്കാരിക പൈതൃക ഗ്രാമം പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.ചിറക്കൽ കോവിലകവും ചിറക്കൽ ചിറയും കണ്ട ശേഷം ചിറക്കൽ പൂരുരുരുട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മ വലിയ രാജാവുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ചിറക്കലിൻ്റെ ചരിത്രസാംസ്കാരിക പ്രാധാന്യം കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയിൽ പെടുത്തി പദ്ധതികളാവിഷ്കരിക്കാൻ ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിലകം തെയ്യസ്ഥാനമായ ചാമുണ്ഡി കോട്ടത്ത് മാർച്ച് 28 മുതൽ 31 വരെ നടക്കുന്ന മഹാകളിയാട്ട വിളംബരംകേന്ദ്ര സഹമന്ത്രി നിർവഹിച്ചു. കളിയാട്ട ചടങ്ങുകളുടെ പത്രികചാമുണ്ഡി കോട്ടം സംരക്ഷണ സമിതി സെക്രട്ടറി സി.കെ. സുരേഷ് വർമ്മ കേന്ദ്രമന്ത്രിക്ക് നല്കി.മഹാകളിയാട്ടം കാണാൻ പരമാവധി എത്താൻ ശ്രമിക്കാമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു.ബി ജെ പി കണ്ണൂർ ജില്ലാ അധ്യക്ഷൻ കെ. കെ. വിനോദ് കുമാർ കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, വലിയരാജാവിൻ്റെ സഹധർമ്മിണി വിജയലക്ഷ്മി തമ്പുരാട്ടി,ഡോ സുമ സുരേഷ് വർമ്മ, എന്നിവർ ചേർന്ന് കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു.