തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി ; ഡിക്കിയിൽ സ്വർണമൂക്കുത്തിയും വീടിന്റെ താക്കോലും
തളിപ്പറമ്പ് : തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി. കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ മഠത്തിൽ ഹൗസിൽ കെ വി രശ്മിയുടെ യമഹ റേ സെഡ് സ്കൂട്ടറാണ് കളവ് പോയത്.തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. പ്രതിയുടേതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് .
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 തോടെയാണ് സംഭവം.തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയതായാണ് പരാതി.കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ മഠത്തിൽ ഹൗസിൽ കെ വി രശ്മിയുടെ യമഹ റേ സെഡ് സ്കൂട്ടറാണ് മോഷണം പോയത്.ക്ഷേത്രത്തിന് സമീപത്തെ ജയകേരള കളരിയിലേക്ക് എത്തിയതായിരുന്നു രശ്മി. അൽപ്പസമയം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സ്‌കൂട്ടർ കാണാതായത് മനസിലായത്.
സ്കൂട്ടറിന്റെ ഡിക്കിയിൽ സ്വർണ്ണമൂക്കുത്തി,വീടിന്റെ താക്കോൽ എന്നിവയുണ്ടായിരുന്നു. ഹെൽമെറ്റ് സമീപത്തെ സൈക്കിളിൽ വച്ച നിലയിലായിരുന്നു. തുടർന്ന് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. സി സി ടി വി ദൃശ്യങ്ങൾ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ മധ്യവയസ്കനായ ഒരാൾ സ്കൂട്ടറിൽ പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
.jpg)

