കണ്ണാടിപ്പറമ്പിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ബസിടിച്ച് മരിച്ച അപകടത്തിൻ്റെ സി.സി ടിവി ദൃശ്യം പൊലിസിന് ലഭിച്ചു
Jan 31, 2026, 15:07 IST
കണ്ണൂർ: കണ്ണാടിപ്പറമ്പ് സ്കുളിന് സമീപം ബൈക്ക് യാത്രക്കാരനായ കൊറ്റാളി സ്വദേശിയായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യം. പൊലിസിന് ലഭിച്ചു. ബൈക്കില്‍ ബസ്സിടിച്ചാണ് കണ്ണാടിപ്പറമ്പ് കൊറ്റാളിക്കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) മരിച്ചത്.
tRootC1469263">വെള്ളിയാഴ്ച ഉച്ചയോടെ കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. നാട്ടുകാർ അനീഷിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബസിൽ സ്ഥാപിച്ച സി സി ടി വി ക്യാമറയിൽ നിന്നാണ് അപകടത്തിൻ്റെ ദൃശ്യം പൊലിസിന് ലഭിച്ചത്.
.jpg)


