കൂത്തുപറമ്പിൽ പട്ടാപ്പകൽ ബിജെ.പി കൊടി പറിച്ചു നശിപ്പിച്ചയാൾ സി. സി. ടി. വി ക്യാമറയിൽ കുടുങ്ങി

The person who tore down and destroyed the BJP flag in broad daylight in Koothuparamba was caught on CCTV camera.

 കൂത്തുപറമ്പ് : ബിജെപിയുടെ കൊടി പറിച്ചയാൾ സിസിടിവിയിൽ കുടുങ്ങി. കൂത്തുപറമ്പ് കണ്ടേരിയിലാണ്  ബിജെപി സംഘപരിവാർ സംഘടനകളുടെ കൊടി കഴിഞ്ഞ ദിവസം പട്ടാപകൽ നശിപ്പിച്ചത്.

 കൊടി നശിപ്പിച്ചതിൽ കൂത്തുപറമ്പ് പോലീസിൽ ബി ജെ പി  പരാതി നൽകി. കൊടി നശിപ്പിച്ചത് സി പി എം പ്രവർത്തകനാണെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി ആരോപിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്നപ്രദേശത്ത് ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

tRootC1469263">

Tags