സി ബി.എസ്.ഇ കണ്ണൂർ ജില്ലാ കലോത്സവം ഒൻപതിന് മേരിഗിരിയിൽ തുടങ്ങും
കണ്ണൂർ : സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന് ഒക്ടോബർ ഒൻപത് പത്ത്, പതിനൊന്ന് തീയ്യതികളിൽ ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ളീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ ഇനങ്ങളിലായി 83 മത്സരങ്ങൾ അരങ്ങേറുന്ന കലാമേളയിൽ 3500 ൽ അധികം വിദ്യാർത്ഥികൾ മൂന്ന് ദിവസങ്ങളിൽ പങ്കെടുക്കും. നൂറിലേറെ സി ബി എസ് ഇ സ്കൂളിൽ നിന്നുള്ള കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു ഒൻപതിന് രാവിലെ 10 ന് കലാമേള ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങൾക്കായി 16 വേദികളാണ് ക്രമീകരിച്ചിട്ടുള്ളത്.
tRootC1469263">കലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി വേദികളുടെ ക്രമീകരണം, പന്തൽ നിർമ്മാണം ഭക്ഷണ വിതരണത്തിനുള്ള സൗകര്യങ്ങൾ തുടങ്ങിയ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് അറിയിച്ചു. കലാമേളയുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലും എക്സ്പോയും സംഘടിപ്പിക്കുന്നുണ്ട് വാർത്താ സമ്മേളനത്തിൽ കെ. പി സുബൈർ, ബ്രദർ ഡോ. റെജിസ്കരിയ്യ , ടി പി സുരേഷ് പൊതുവാൾ, സിസ്റ്റർ അർച്ചന പോൾ പി.പി പ്രദ്യുമൻ എന്നിവർ പങ്കെടുത്തും.
.jpg)

