കണ്ണൂർ തളിപ്പറമ്പിൽ സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന യുവാവിൽ നിന്ന് മൂന്നേകാൽ കോടി തട്ടിയ സംഭവം ; ഒരാൾ കൂടി പിടിയിൽ

The incident of extorting 3.5 crores from a young man pretending to be CBI officers in Kannur Thaliparam; One more arrested
The incident of extorting 3.5 crores from a young man pretending to be CBI officers in Kannur Thaliparam; One more arrested

ഗൾഫിലായിരുന്നവൻ്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിം കാർഡ് എടുക്കുകയും അതുപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നുപറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ കുടുംബം ആത്മഹത്യ ചെയ്തുവെന്നും അതിനാൽ നിങ്ങളും കേസിൽ പ്രതിയാകുമെന്നും ഭാർഗവനെ ഭീഷണിപ്പെടുത്തി.

തളിപ്പറമ്പ : സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന പാളിയത്ത്‌വളപ്പ് സ്വദേശിയെ ഭീഷണിപ്പെടുത്തി മൂന്നേകാൽ കോടി തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. രാജസ്ഥാൻ ജെയ്‌പൂർ തിരുപ്പതി ബാലാജിനഗർ സ്വദേശി ഭവ്യ ബെൻസ്വാളിനെ യാണ് (20) കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എ സ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. രാജസ്ഥാനിൽ വെച്ച്  പിടികൂടിയ ഇയാളെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു.

ഡി.വൈ.എസ്.പി. പ്രദീപൻ കണ്ണിപൊയ്യിൽ ചോദ്യം ചെയ്‌ത ശേഷം പ്രതിയെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാളിയത്തുവളപ്പിലെ കാരോത്തുവളപ്പിൽ ഭാർഗവനെ  (74) തട്ടിപ്പിന് ഇരയാക്കിയ കേസാണിത്. ആദ്യം മുംബൈ ടെലിഫോൺസിലെ ഉദ്യോഗ നാണെന്നുപറഞ്ഞ് ഒരാൾ ഭാർഗവനെ ഫോണിൽ ബന്ധപ്പെട്ടു.

ഗൾഫിലായിരുന്നവൻ്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിം കാർഡ് എടുക്കുകയും അതുപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നുപറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ കുടുംബം ആത്മഹത്യ ചെയ്തുവെന്നും അതിനാൽ നിങ്ങളും കേസിൽ പ്രതിയാകുമെന്നും ഭാർഗവനെ ഭീഷണിപ്പെടുത്തി. പിന്നീട് മുംബൈ പോലീസിൽ നിന്നാണെന്നും സി.ബി.ഐ യിൽ നിന്നാണെന്നും പറഞ്ഞ് മറ്റുചിലരും വിളിച്ച് ഇതേകാര്യം ആവർത്തിച്ചു.

ഭാർഗവന്റെ വിദേശത്ത് ജോലി ചെയ്യുന്ന മകൾ ഉൾപ്പെടെ കേസിൽ പ്രതിയാകുമെന്നും രക്ഷപ്പെടണമെങ്കിൽ പണം നൽകണമെന്നും
ആവശ്യപ്പെട്ടു. പേടിച്ചുപോയ ഭാർഗവനും ഭാര്യയും സി.ബി.ഐ ഉദ്യോഗസ്ഥനെന്നുപറഞ്ഞയാൾ നൽകിയ അക്കൗണ്ട് നമ്പറിൽ പണം അയക്കുകയായിരുന്നു. പിന്നീടാണ് തട്ടിപ്പാണെന്ന് ബോധ്യമായത്.

വൻ തട്ടിപ്പായതിനാൽ പോലീസ് മേധാവി അനൂജ് പലിവാലിൻ്റെ നിർദേശപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. കേസിൽ നേരത്തെ താമരശേരി സ്വദേശി എം.പി ഫഹ്‌മി ജവാദ് (22), ഗുരുവായൂർ മൂലശേരി തൈക്കാ ട്ടിൽ ടി.ഡി ഡെന്നീസ് (28) എന്നിവർ
പിടിയിലായിരുന്നു.

നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്‌തത്. അതിൽ 3,10,000 രൂപ ഭവ്യ ബെൻസ്വാളിന്റെ അക്കൗണ്ടി ലാണ് എത്തിയതെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. 11 പേരാണ് കേസിൽ പ്രതികൾ. ഇനി എട്ടു പേരെ പിടികിട്ടാനുണ്ട്. എസ്. ഐമാരായ അശോകൻ, മനോ ജ്‌കുമാർ, എ.എസ്.ഐ: സതീശൻ, സീനിയർ സി.പി.ഒ: വിനോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags