നവീൻ ബാബു കേസിൽ സിബിഐ അന്വേഷണം നീതിപൂർവ്വകമാകണം: എം വി ജയരാജൻ
May 31, 2026, 23:46 IST
കണ്ണൂർ: നവീൻ ബാബു മരിച്ചകേസിൽ സിബിഐ അന്വേഷണം നീതിപൂർവമാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ.കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെയും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ആ ഹർജി ഹൈകോടതി തള്ളിയതാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാണിച്ചു. ഏത് അന്വേഷണം നടന്നാലും നീതിപൂർവമായിരിക്കണം. രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി സിബിഐ മാറാൻ പാടില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
സിബിഐ അവസാന വാക്കല്ലെന്നും കേന്ദ്ര എജൻസികളെ കൊണ്ട് സിപിഎമ്മിനെ വേട്ടയാടാനാണല്ലോ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും എം വി ജയരാജൻ ചോദിച്ചു. കുറ്റാരോപിതർക്കും നിയമപരമായി നീങ്ങാൻ അവകാശമുണ്ടെന്നും എം വി ജയരാജൻ വ്യക്തമാക്കി.
.jpg)

