കണ്ണൂരിൽ ലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണാഭരണങ്ങൾ കവർന്ന ജീവനക്കാരനെതിരെ കേസെടുത്തു

Case registered against employee who stole 60 pounds of gold ornaments kept in locker in Kannur
Case registered against employee who stole 60 pounds of gold ornaments kept in locker in Kannur

ഇരിട്ടി: സഹകരണ ബാങ്കിൻ്റെലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു. ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച നടത്തിയത്. ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണ്ണമാണ് സുധീർ കവർന്നത്. സ്ട്രോങ് റൂമിലെ ലോക്കർ തുറന്ന് 60 പവൻ സ്വർണ്ണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

tRootC1469263">

 സ്വർണ്ണത്തിന് പകരം മുക്കുപണ്ടം ലോക്കറിൽ വെച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സുധീർ തോമസ് നിലവിൽ ഒളിവിലാണ്.

Tags