സമൂഹമാധ്യമത്തിലൂടെയുള്ള പോർവിളി: ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് സി.പി.എം, ലീഗ്, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ
കണ്ണൂർ: സമൂഹമാധ്യമത്തിലെ പോർവിളിയിൽ കണ്ണൂരിൽ സിപിഎം-മുസ്‌ലിം ലീഗ്- കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു.റെഡ് ആർമി കണ്ണൂർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിന് കീഴെ വന്ന കമൻ്റിലാണ് സൈബർ പൊലീസ് കേസെടുത്തത്.
നാടൻ ബോംബ് പൊട്ടിക്കുന്ന റീൽ ആണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്‌തത്. ഇതിന്റെ കീഴിൽ വന്ന കമന്റുകൾ കണക്കിലെടുത്ത് സമൂഹത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷൻ പി.നിധിൻ രാജ് മാധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളിലെ പോർവിളി. റീൽസ് ചിത്രീകരിക്കാൻ കൈയ്യിൽ വെച്ച് ഗുണ്ട് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സി.പി.എം പ്രവർത്തകൻ്റെ കൈപ്പത്തി ചിന്നിച്ചിതറിയിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം പാനൂരിൽ വ്യാപകമായ അക്രമമാണ് പൊട്ടിപ്പുറപ്പെട്ടത്.
.jpg)


